കേന്ദ്ര സര്‍ക്കാറിന്‍റെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; കിസാന്‍സഭയുടെ പ്രക്ഷോഭം വിജയം; കര്‍ഷകരുടെ പ്രശ്നങ്ങള്‍ കരിഹരിച്ച ശേഷം മാത്രം അടുത്ത ഘട്ടം തുകയെന്ന് ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ കോര്‍പറേഷന്‍ ഏജന്‍സി

കേന്ദ്രസര്‍ക്കാരിന്‍റെ സ്വപ്‌ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായുള്ള പണം തടഞ്ഞുവച്ച് ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി.

പദ്ധതിയെച്ചൊല്ലി കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമേ ബാക്കി തുക നല്‍കൂ എന്നാണ് ഏജന്‍സിയുടെ നിലപാട്.

സ്ഥലമേറ്റെടുപ്പിനെച്ചൊല്ലി കിസാന്‍ സഭയുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഏജന്‍സിയുടെ നിലപാട്

ഒരു ലക്ഷം കോടി രൂപചെലവ് പ്രതീക്ഷിക്കുന്ന മുംബൈ-അഹ്മദാബാദ് ഹൈസ്പീഡ് റെയില്‍ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടത്.

ഇതില്‍ 80000കോടി രൂപ നല്‍കേണ്ടത് ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയാണ്.എന്നാല്‍ സ്ഥലമേറ്റെടുപ്പിനെച്ചൊല്ലിയുള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ പദ്ധതിക്കായി പണം വിട്ടുനല്‍കില്ലെന്ന് ഏജന്‍സി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

1000ഏക്കര്‍ കൃഷി ഭൂമി പദ്ധതിക്കായി ഏറ്റെടുക്കുന്നതിനെതിരെ കിസാന്‍ സഭയും ഭൂമി അധികാര്‍ ആന്ദോളനും പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ കിസാന്‍ ലോംഗ് മാര്‍ച്ചിന്റെ ആവശ്യങ്ങളില്‍ ഒന്ന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണം എന്നുമായിരുന്നു.

ലോംഗ് മാര്‍ച്ചിന് പിന്നാലെ കിസാന്‍ സഭ മഹാരാഷ്ട്രയിലും ഗുജറാത്തിലും പ്രക്ഷോഭം സംഘടിപ്പിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ മുഖംതിരിക്കുകയായിരുന്നു.

തുടര്‍ന്ന് കര്‍ഷകര്‍ ജെഐസിഎയ്ക്കും കത്ത് നല്‍കി. കത്തില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് വന്ന് കണ്ട് മനസ്സിലാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു.

തുടര്‍സമരങ്ങളുള്‍പ്പെടെ ആലോചിക്കാന്‍ ഭൂമി അധികാര്‍ ആന്ദോളന്‍ ഒക്ടോബര്‍ 15 ന് യോഗം ചേരാനിരിക്കെയാണ് പ്രശ്‌നം പരിഹരിക്കാതെ പണം നല്‍കേണ്ടതില്ലെന്ന ഏജന്‍സിയുടെ തീരുമാനം എന്നത് ശ്രദ്ധേയമാണ്.

ജപ്പാനീസ് ഏജന്‍സിയുടെ നിലപാടോടെ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന സ്ഥിതിയാണ് കേന്ദ്രസര്‍ക്കാരിന്.
1
25 കോടി രൂപ മാത്രമാണ് ഏജന്‍സി ഇതുവരെ പദ്ധതിക്കായി നല്‍കിയത്. ഈ സാഹചര്യത്തില്‍ സമരക്കാരുടെ ന്യായമായ ആവശ്യത്തെ കാണാതെ പോയാല്‍ ജനവികാരം എതിരാകുന്നതോടൊപ്പം തങ്ങളുടെ സ്വപ്‌ന പദ്ധതിയും കേന്ദ്രസര്‍ക്കാരിന് നഷ്ടമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News