തിരുവനന്തപുരം തൈക്കാട് സർക്കാർ ആശുപത്രിക്കുള്ളിൽ ഡോക്ടർമാരുടെ ഒത്താശയോടെ സ്വകാര്യലാബുകളുടെ പ്രവർത്തനം.
ഇവിടെ പരിശോധന നടത്തിയില്ലെങ്കിൽ ചികിത്സ നൽകില്ലെന്ന് ഡോക്ടർമാരുടെ ഭീഷണി. ലാബിൽ നിന്ന് ലഭിക്കുന്നത പരിശോധനാഫലം കൃത്യതയാർന്നതല്ലെന്ന പരാതിയുമായി രോഗികളും ബന്ധുക്കളും. തെളിവുകൾ പീപ്പിൾ ടി വിക്ക്. പീപ്പിൾ ടി വി എക്സ്ക്ലൂസീവ്.
ദിവസേനെ നൂറ്കണക്കിന് ഗർഭിണികളും കുട്ടികളും ചികിത്സ തേടിയെത്തുന്ന തൈക്കാട് സർക്കാർ
ആശുപത്രിയിൽ എല്ലാ സൗകര്യങ്ങളുമുള്ള ലാബ് ഉണ്ടെന്നിരിക്കെ രക്തപരിശോധനക്കായി ഡോക്ടർമാർ
നിർദ്ദേശിക്കുന്നത് സ്വകാര്യ ലാബുകളെ.
അതും ഡോക്ടർമാരുടെ മുറിക്ക് പുറത്ത് സ്വകാര്യലാബ് ജീവനക്കാർക്ക് സൗകര്യമൊരുക്കിനൽകിയാണ് ആശുപത്രി ജീവനക്കാർ കമ്മീഷൻ പറ്റുന്നത്.
ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ആന്‍റേഴ്സണ്‍ ഡയഗ്നോസ്റ്റിക്സ് എന്ന ലാബിലെ ജീവനക്കാരണ് എന്ന പേരിലാണ് ആശുപത്രിക്കുള്ളിൽ രക്തശേഖരണത്തിനായി നിലയുറപ്പിച്ചിട്ടുള്ളത്.
തിരുവനന്തപുരം നെടുങ്കാട് സ്വദേശി മഹേഷും ഭര്യയും. കുട്ടികളില്ലാത്തതിന് ചികിത്സക്കെത്തിയതാണിവിടെ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ആന്‍റേഴ്സണ്‍ ഡയഗ്നോസ്റ്റിക് ലാബിൽ പരിശോധന നടത്തി.
രക്തപരിശോധനയിൽ ഹെപ്പറ്റയിറ്റിസ് ബി ഉണ്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാൽമറ്റ് രണ്ട് ലാബുകളിലെ ഫലം അസുഖം ഇല്ലെന്നതാണ്.
കൃത്യമായ റിപ്പോർട്ടുമായി ഡോക്ടറെ സമീപിച്ചപ്പോൾ ഇവരെ ചികിത്സിക്കാൻ ഡോക്ടർ കൂട്ടാക്കുന്നില്ല കൂടാതെ ഭീഷണിയും.
തുടർന്ന് ആശുപത്രി ജീവനക്കാരോട് അന്വേഷിച്ചപ്പോൾ ഡോക്ടർ പറഞ്ഞിട്ടാണ് രോഗികളെ രക്തമെടുക്കാൻ ഊഴം കാത്തിരിക്കുന്ന സ്വകാര്യ ലാബിലെ ജീവനക്കാരുടെ അടുത്തേക്ക് വിടുന്നതെന്നായിരുന്നു അവരുടെ മറുപടി.
ആന്‍റേഴ്സണ്‍ ഡയഗ്നോസ്റ്റിക് ലാബിൽ നിന്ന് ലഭ്യമായ പരിശോധനാ ഫലത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് നിരവധി മരുന്നും മറ്റ് ചികിത്സയുമാണ് ഇവർ നടത്തിയത്.
എത്രപ്പേർ ഈ തട്ടിപ്പിന് ഇരയായായെന്നും. ആരൊക്കെയാണ് തട്ടിപ്പിന് കൂട്ടു നിൽക്കുന്നതെന്നും കൃത്യമായ അന്വേഷണത്തിലൂടെയെ കണ്ടെത്താന കഴിയു.
Get real time update about this post categories directly on your device, subscribe now.