തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെ സ്വകാര്യ ലാബുകളുടെ പ്രവര്‍ത്തനം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്‍റ് ആശുപത്രിയില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിഎച്ച്എസിനെയാണ് അന്വേഷണത്തിന് നിയോഗിച്ചതെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തൈക്കാട് ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒത്താശയോടെ നടക്കുന്ന സ്വകാര്യ ലാബിന്‍റെ പ്രവര്‍ത്തനത്തെ കുറിച്ച് പീപ്പിള്‍ ടിവിയാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

ദിവസേനെ നൂറ്കണക്കിന് ഗർഭിണികളും കുട്ടികളും ചികിത്സ തേടിയെത്തുന്ന തൈക്കാട് സർക്കാർ ആശുപത്രിയിൽ എല്ലാ സൗകര്യങ്ങളുമുള്ള സര്‍ക്കാര്‍ ലാബ് ഉണ്ടെന്നിരിക്കെയാണ് രക്തപരിശോധനക്കായി ഡോക്ടർമാർ സ്വകാര്യ ലാബുകളെ നിർദ്ദേശിക്കുന്നത്.

അതും ഡോക്ടർമാരുടെ മുറിക്ക് പുറത്ത് സ്വകാര്യലാബ് ജീവനക്കാർക്ക് സൗകര്യമൊരുക്കിനൽകിയാണ് ആശുപത്രി ജീവനക്കാർ കമ്മീഷൻ പറ്റുന്നത്.

ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ആന്‍റേ‍ഴ്സണ്‍ ഡയഗ്നോസ്റ്റിക്സ് എന്ന ലാബിലെ ജീവനക്കാരണ് എന്ന പേരിലാണ് ആശുപത്രിക്കുള്ളിൽ രക്തശേഖരണത്തിനായി നിലയുറപ്പിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News