പ്രളയക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് ഹൈദരാബാദിൽ നിന്നും സഹായം . ഹൈദ്രാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ,ജഡ്ജിമാർ ,സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 1.45 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

രജിസ്ട്രാർ ജനറൽ സി .എച്ച് മാനവേന്ദ്ര നാഥ്‌ റോയ് , രജിസ്ട്രാർ (അഡ്മിനിസ്ട്രേഷൻ) ഡി നാഗാർജുന, നിയമ സെക്രട്ടറി വി ജി ഹരീന്ദ്ര നാഥ്‌ എന്നിവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് തുക കൈമാറിയത്.