497ാം വകുപ്പ് ഭരണഘടനാ വിരുദ്ധം; വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കോടതി; എെപിസി 497 റദ്ദാക്കി

ആകെ 4 വിധിന്യായം. ദീപക് മിശ്ര, നരിമാൻ ,ഇന്ദു മൽഹോത്ര, ചന്ദ്രചുഡ് വിധിന്യായം എഴുതി.

എ എം ഖാൻവിൽക്കാർ ഇവരിൽ ആരുടെയെങ്കിലും വിധിക്ക് ഒപ്പം നിൽക്കും.

ഒരു ലിംഗത്തിന് മേലെ മറ്റൊരു ലിംഗം നിയമപരമായ പരമാധികാരം സ്ഥാപിക്കുന്നത് തെറ്റ്.

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കോടതി. എന്നാല്‍ വിവാഹ മോചനത്തിന് കാരണമാക്കാം.

497 സ്ത്രീകളുടെ അന്തസിന് കോട്ടം തട്ടിക്കുന്നു. സെക്ഷന്‍ 497 ഭരണഘടനാ വിരുദ്ധമെന്നും വിധിപ്രസ്താവത്തിനിടെ കോടതി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്‍റേതാണ് വിധി. പുരുഷന്‍ സ്ത്രീയുടെ യജമാനനല്ലെന്നും കോടതി.

സിആര്‍പിസി 198(2) വകുപ്പുകള്‍ റദ്ദാക്കി.

വിവാഹേതര ബന്ധം അധാര്‍മികമെന്ന് ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര.

‍വകുപ്പ് വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമെന്ന് ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here