ബാ‍ഴ്സയും റയലും തോറ്റു; ബാ‍ഴ്സയെ ഞെട്ടിച്ചത് ലീഗിലെ അവസാന സ്ഥാനക്കാര്‍

സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും ഞെട്ടിക്കുന്ന തോല്‍വി. ലീഗിലെ അവസാന സ്ഥാനക്കാരായ ലെഗനെസ് ബാഴ്‌സയെ നാണംകെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ബാഴ്‌സയുടെ പരാജയം.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ലെഗനെസ് തിരിച്ചുവരികയായിരുന്നു. ലെഗനെസിനെതിരെ 12-ാം മിനിറ്റില്‍ തന്നെ ബാഴ്‌സലോണ ലീഡ് നേടി. ലയണല്‍ മെസ്സിയുടെ പാസ്സില്‍ കുട്ടിന്യോ ലക്ഷ്യം കണ്ടു. എന്നാല്‍ രണ്ടാം പകുതില്‍ ലെഗനെസ് ബാഴ്‌സയെ ഞെട്ടിച്ചു. 52-ാം മിനിറ്റിലും 53-ാം മിനിറ്റിലും അവര്‍ ബാഴ്‌സയുടെ വല ചലിപ്പിച്ചു.

നബീല്‍എല്‍ സാറും ഓസ്‌കാറുമാണ് ലെഗനസിനായി ഗോളുകള്‍ നേടിയത്. ബാഴ്‌സ ഡിഫന്‍ഡര്‍ പിക്വെ വരുത്തിയ അബദ്ധത്തില്‍ നിന്നായിരുന്നു ഓസ്‌കാറിന്‍റെ ഗോള്‍. സീസണില്‍ ബാഴ്‌സലോണയുടെ ആദ്യ പരാജയമാണിത്.

വീഡിയോ കാണാം

മറ്റൊരു മത്സരത്തില്‍ സെവിയ്യയോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്‍റെ തോല്‍വി. ആദ്യ പകുതിയില്‍ മൂന്നു ഗോളുകള്‍ നേടി സെവിയ്യ, റയലിനെ
പ്രതിരോധത്തിലാക്കുകയായിരുന്നു. പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ആന്‍ഡ്രെ സില്‍വ ഇരട്ടഗോളുകള്‍ നേടി.

സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ടീം വിട്ട ശേഷം സീസണില്‍ റയലിന്‍റെ ആദ്യ പരാജയമാണിത്. ഈ പരാജയത്തോടെ ലീഗില്‍ ബാ‍ഴ്സയ്ക്ക് മുന്നിലെത്താമെന്ന റയലിന്‍റെ സ്വപ്നം പൊലിഞ്ഞു. 13 പോയിന്‍റോടെ റയലും ബാ‍ഴ്സയും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News