പൊലീസിന്റ കണ്ണില്ലാത്ത ക്രൂരത; ജീപ്പിന് മുകളില്‍ സ്ത്രീയുമായി പാഞ്ഞ് പൊലീസ്; തെറിച്ച് വീണ് യുവതിക്ക് പരിക്ക്

അമൃത്‌സര്‍:  കണ്ണില്ലാത്ത ക്രൂരത ചെയ്ത് പൊലീസ്.പൊലീസ് പഞ്ചാബിലെ അമൃത് സറില്‍ ജീപ്പിനു മുകളിലില്‍ നാട്ടുകാരിയായ ഒരു സ്ത്രീയെയും  വഹിച്ച് വാഹനം ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്.

ജസ്വിന്തര്‍ കൗറെന്ന അമൃത് സര്‍ സ്വദേശിയാണ് പൊലീസിന്‍റെ ക്രൂരതക്ക് ഇരയായത്. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് പൊലീസിന്‍റെ ക്രൂരത പുറം ലോകം അറിഞ്ഞത്.

മജിത മണ്ഡലത്തിലെ ഷഹ്‌സാദ ഗ്രാമത്തിലെ  ജസ്വിന്തറെന്ന  സ്ത്രീയാണ് ക്രൂരതയ്ക്ക്  ഇരയായത്.വീട്ടില്‍ ഇവരുടെ അമ്മാവനെ തിരഞ്ഞെത്തിയതായിരുന്നു പൊലീസ്.  എന്നാല്‍ ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന്  പകരമായി  ജസ്വിന്തറിന്‍റ ഭര്‍ത്താവിനെ പൊലീസ് കൊണ്ടു പോകുകയായിരുന്നു.

ജസ്വിന്തര്‍ ഇത്  തടഞ്ഞെങ്കിലും  പൊലീസ് വക വെച്ചില്ല . തുടര്‍ന്ന് വാഹനം തടയാന്‍ ജീപ്പിന് മുന്നില്‍ കയറിനിന്നു.  വാഹനം പൊലീസുകാര്‍ മുന്നോട്ടെടുത്തതോടെ ബോണറ്റില്‍  കയറിയ ജസ്വിന്തര്‍ ജീപ്പ് വേഗത വര്‍ദ്ധിപ്പിച്ചതോടെ  വീഴാതിരിക്കാന്‍ ജീപ്പിന് മുകളില്‍ കയറുകയായിരുന്നു.

ജീപ്പ് നിര്‍ത്താതെ പൊലീസ് ഏറെ നേരം ഒടിച്ചെങ്കിലും, ജസിന്ധര്‍ പിടി വിടാതെ പിടിച്ചു നില്‍ക്കുകയായിരുന്നുഒടുവില്‍ നാട്ടുകാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് വാഹനം വളവില്‍ വെച്ച് വെട്ടിച്ച് ജസ്വിന്തറിനെ താഴെ വീഴ്ത്തുകയായിരുന്നു.  വണ്ടിനിര്‍ത്താതെ പോയി.

സംഭവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here