‘മോദി കള്ളന്‍ തന്നെ, ഇനിയുമത് പറയും’; #PMChorHai ഹാഷ് ടാഗുമായി വീണ്ടും ദിവ്യ

നരേന്ദ്ര മോദി കള്ളന്‍ തന്നെയാണെന്നും താന്‍ ഇനിയുമത് പറയുമെന്നും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡും മുന്‍ നടിയുമായ ദിവ്യ സ്പന്ദനയുടെ ട്വീറ്റ്.

മോദിയെ കള്ളന്‍ എന്ന് വിളിച്ചതിന് ദിവ്യക്കെതിരെ ഇന്നലെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മോദിക്കെതിരെ വീണ്ടും ദിവ്യ രംഗത്തെത്തിയത്. #PMChorHai എന്ന ഹാഷ്ടാഗ് സഹിതമാണ് ദിവ്യയുടെ മറുപടി.

ദിവ്യയുടെ ട്വീറ്റ് ഇങ്ങനെ:

ട്വീറ്റ് കണ്ട് പിന്തുണച്ചവര്‍ക്കും ഇഷ്ടപ്പെടാത്തവര്‍ക്കും നന്ദി. എന്താണ് ഇപ്പോള്‍ പറയേണ്ടത്. അടുത്ത തവണ കുറച്ചുകൂടി മികച്ച രീതിയില്‍ ട്വീറ്റ് ചെയ്യാം. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടിയില്‍ നിന്ന് ഇന്ത്യ മാറിനില്‍ക്കണം. ഇത് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തവരോട്, മോഡി കള്ളന്‍ തന്നെയാണ്.

ഉത്തര്‍പ്രദേശിലെ ഗോമതിനഗര്‍ പൊലീസാണ് ഇന്നലെ ദിവ്യക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. ലക്‌നൗവിലെ അഭിഭാഷകനായ സയ്യിദ് റിസ്വാന്‍ അഹമ്മദ് നല്‍കിയ പരാതിയിലാണ് നടപടി.

മോദിയുടെ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണ് ദിവ്യ ട്വീറ്റ് ചെയ്തത്. കള്ളന്‍ പ്രധാനമന്ത്രി മിണ്ടരുത് എന്ന ഹാഷ് ടാഗിനൊപ്പമാണ് ദിവ്യ ഈ ഫോട്ടോ ഷെയര്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News