ആധാര്‍ എടുക്കാനെന്ന വ്യാജേനെ മകളുടെ കൂട്ടുകാരിയായ 13 കാരിയെ കൊണ്ടു പോയി  പീഡിപ്പിച്ചു; പീഡനം നടന്നത് ഓട്ടോയില്‍ വെച്ച് ; പ്രതി പിടിയില്‍ 

കാസര്‍കോട്: കാസര്‍ക്കോട് മകളുടെ കൂട്ടുകാരിയെ ഓട്ടോറിക്ഷയില്‍ വെച്ച് പീഡിപ്പിച്ചയാള്‍ പിടിയില്‍. കാസര്‍കോട് ബന്തിയോട് സ്വദേശി ഗംഗാധരനാണ് പിടിയിലായത്.

ആധാര്‍ കാര്‍ഡ് എടുക്കാനെന്ന വ്യാജേനെ, മകളെയും  മകളുടെ  സുഹൃത്തായ 13 വയസ്സുകാരിയെയും കൂട്ടി ഇയാള്‍ ഓട്ടോറിക്ഷയില്‍, കുമ്പളയില്‍ എത്തുകയായിരുന്നു.

പിന്നീട്  കുട്ടികളെ ബീച്ചിലും മറ്റും കൊണ്ടു പോയതിന് ശേഷം, മകളുടെ സുഹൃത്തായ 13 വയസ്സുകാരിയെ വണ്ടിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരാണ് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം ഇക്കാര്യം പൊലീസില്‍ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel