
മനുഷ്യനായാലും മൃഗമായാലും സ്വന്തം കുഞ്ഞിനെ മറ്റൊരാള്‍ക്ക് നല്‍കുന്നത് എത്ര ഹൃദയ വേദദനയോടെയായിരിക്കും.ഒരു പക്ഷേ മക്കളോടുള്ള കളങ്കമില്ലാത്ത സ്നേഹത്തിന്‍റെ പുറത്ത് അമ്മ അതും ചെയ്യും. ഇതുമാത്രമാണ് ആ അമ്മ പട്ടിയും ചെയ്തത്. ചൈനയിൽ നിന്നുളള ഈ ദൃശ്യങ്ങള്‍ പറയുന്നതും അമ്മയുടെ സ്നേഹവും കരുതലും മാത്രമാണ്.
തെരുവിൽ വളരുന്ന ഒരു നായയാണ് വീഡിയോയിലെ ദൃശ്യങ്ങളില്‍. സ്വന്തം കുഞ്ഞുങ്ങളിൽ ഒന്നിനെ ഒരു സ്ത്രീ എടുത്തു പോകുന്പോള്‍ ആദ്യം പ്രതികരിക്കുക പോലും ചെയ്യാതെ നോക്കി നില്‍ക്കുകയാണ് ആ അമ്മ പട്ടി. പിന്നീട് സ്ത്രീയ്ക്ക് പിന്നാലെ പോകുന്നു.
തന്‍റെ പിന്നാലെ വരുന്ന നായയെ ശ്രദ്ധി ച്ച യുവതി കുഞ്ഞിനെ അമ്മ പ്പട്ടിക്ക് അരികില്‍ വെക്കുന്നു. സ്നേഹത്തോടെ തന്‍റെ കുഞ്ഞിന് ചുംബനം നല്‍കി, നക്കിത്തുവര്‍ത്തി തിരിച്ചു പോകുന്നു. നിശബ്ദയായി നില്‍ക്കുന്ന ആ അമ്മ പട്ടിയുടെ കണ്ണുകളില്‍കാണുന്ന നിസ്സാഹായത നിറകണ്ണുകളോടെയേ കാണാന്‍ സാധിക്കുകയുള്ളു.
തെരുവില്‍ നിന്നും നീയെങ്കിലും രക്ഷപ്പെടൂ. ഇവരുടെ കെെകളില്‍ നീ സുരക്ഷിതയാകട്ടെയെന്ന് പറയാതെ പറയുന്ന അമ്മപ്പട്ടിയുടെ സ്നേഹവും നിസ്സാഹായതയും കണ്ടു നില്‍ക്കുന്നവരുിടെ കണ്ണു നിറയ്ക്കും.
കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നത് കണ്ടിട്ടും പ്രതികരിക്കാതെ നിശബ്ദയായി നിന്ന നായയുടെ കണ്ണുകളില്‍ നിറയുന്ന മാതൃസ്‌നേഹവും കാണുന്നവരുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here