നിയമനിര്‍മ്മാണ സഭകള്‍ പിരിച്ചുവിട്ടയുടന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്

കാലാവധി പൂർത്തിയാകാതെ നിയമനിര്‍മ്മാണ സഭകള്‍ പിരിച്ചുവിട്ടാൽ പെരുമാറ്റച്ചട്ടം ഉടന്‍ നിലവില്‍ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്നതോടൊപ്പമായിരുന്നു നേരത്തെ പെരുമാറ്റം നിലവില്‍ വന്നിരുന്നത്.ഈ രീതിക്ക് പകരമാണ് ഉടന്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്ന പുതിയ രീതി കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

നിയമനിര്‍മ്മാണ സഭകള്‍ കാലാവധി പൂര്‍ത്തിയാകാതെ പിരിച്ചുവിടുകയാണെങ്കില്‍ സഭ പിരിച്ചുവിടുന്ന ഉടന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ്, കേന്ദ്രഭരണ പ്രദേശത്തെ തെരഞ്ഞെടുപ്പ് എന്നിവിടങ്ങളിൽ പുതിയ നിയമം ബാധകമാകും.കാവൽ മന്ത്രിസഭകൾ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ പാടില്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

നിയമനിര്‍മ്മാണ സഭകള്‍ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുൻപ് നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കാവല്‍ മന്ത്രിസഭകള്‍ക്ക് ഇതോടെ സാധിക്കാതെയാകും.

കമ്മീഷന്റെ ഉത്തരവ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലായിരിക്കും അദ്യം പ്രതിഫലനമുണ്ടാക്കുക.പുതിയ ഉത്തരവ് തെലങ്കന സർക്കാരിന് തിരിച്ചടിയാണ്. ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നിയമ നടപടിയിലേക്ക് നീങ്ങാനും സാധ്യയതയുണ്ട്.

1994ലെ ബൊമ്മയ്യ കേസിലെ സുപ്രീംകോടതി നിരീക്ഷണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി,വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് അയച്ച ഉത്തരവില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവസാനിക്കുന്നത് വരെ ചട്ടം നിലവിലുണ്ടാകുമെന്നും വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News