അര്‍ജുന്‍ റെഡ്ഡി മലയാളത്തിലേക്ക്; നായകനായി താരപുത്രന്‍

തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡി മലയാളത്തിലേക്കും റിമേക്ക് ചെയ്യുന്നു.

ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അതേസമയം, ടൊവിനോ തോമസ്, ആന്റണി വര്‍ഗീസ് എന്നിവരുടെ പേരും പരിഗണനയിലുണ്ടെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്ത ചിത്രം തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. ഹിന്ദിയില്‍ ഷാഹിദ് കപൂര്‍ ആണ് നായകന്‍. തെലുങ്ക് ചിത്രം സംവിധാനം ചെയ്ത സന്ദീപ് വാന്‍ഗയാണ് ഹിന്ദി പതിപ്പും ഒരുക്കുന്നത്.

തമിഴ് സൂപ്പര്‍താരം വിക്രമിന്റെ മകന്‍ ധ്രുവിന്റെ സിനിമാ അരങ്ങേറ്റം ചിത്രത്തിന്റെ തമിഴ് റീമേക്കിലൂടെയാണ്. സൂപ്പര്‍ സംവിധായകന്‍ ബാലയാണ് വര്‍മ എന്ന പേരിട്ട തമിഴ് പതിപ്പ് ഒരുക്കുന്നത്.

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ചെറുപ്പക്കാരന്റെ പതനവും തിരിച്ചുവരവുമാണ് അര്‍ജുന്‍ റെഡ്ഡിയുടെ പ്രമേയം. അഞ്ചുകോടിരൂപയ്ക്ക് ഒരുക്കിയ ചിത്രം ആഗോളതലത്തില്‍ 51 കോടിയിലേറെ സ്വന്തമാക്കി. വിജയ് ദേവരഗോണ്ടയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here