നക്ഷത്രക്കുള്ളതെല്ലാം ഇനി കേരളത്തിന്റെ അതിജീവനത്തിന്; സമരമുഖത്തും അതിജീവനത്തിന്റെ പുത്തൻ മാതൃക തീർക്കുകയാണ് തൃശൂരിലെ ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ തൃശൂർ ബോക്ക് ജോയിന്റ് സെക്രട്ടറി രാഹുൽനാഥിന്റെയും ഹീരയുടെയും മകൾ നക്ഷത്ര തന്റെ സ്വർണ്ണ കമ്മലുകളും മോതിരവും വളകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നാടിന്റെ അതിജീവനത്തിൽ പങ്കാളിയായി.

തന്റെ നാട്ടിലെ കൂട്ടുകാർ പ്രളയത്തിൽ വിഷമം അനുഭവിക്കുമ്പോൾ ഈ കുഞ്ഞു മനസ്സിലും ആ വിഷമത്തിന്റെ വേദന ഉണ്ടായിരുന്നു. വരും തലമുറ നമ്മളോട് ഈ നാടിന് വേണ്ടി നിങ്ങൾ എന്ത് ചെയ്തുവെന്ന ചോദ്യമുന്നയിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് തനിക്കും കുടുംബത്തിനും ഇത്തരമൊരു പ്രവർത്തിക്ക് പിന്നിലെ ഊർജമെന്ന് രാഹുൽ പറയുന്നു.

തങ്ങളുടെ മകൾ കൂടി ഈ പ്രളയ ദുരന്തത്തിൽ കേരളത്തിന്റെ അതി ജീവനത്തിൽ മുതൽക്കൂട്ടായി വേണം എന്ന രാഹുലിന്റെയും ഹീരയുടെയും ഉറച്ച നിലപാട് തന്നെയാണ് ഇത്തരമൊരു മാതൃകാ പ്രവർത്ഥനത്തിലേക്ക് ഇവരെ എത്തിച്ചത്.

DYFI തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എജീസ് ഓഫീസ് മാർച്ചിന്റെ വേദിയിൽ വച്ച് നക്ഷത്ര തന്റെ രണ്ട് വളയും മോതിരവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.DYFI സംസ്ഥാന സെക്രട്ടറി സഖാവ് എം സ്വരാജ് എം.എൽ.എ ഇവ സമര മുഖത്ത് വച്ച് തന്നെ നക്ഷത്രയിൽ നിന്ന് ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News