പുസ്തകക്കൂടയിലേക്ക് ഇരുപതിനായിരം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി തൃശൂര്‍ ദേശാഭിമാനി ബുക്ക് ഹൗസ്

പ്രളയബാധിത ഗ്രാമീണ ഗ്രനഥശാലകളും സ്കൂള്‍ ലൈബ്രറികളും പുനരുദ്ധരിക്കുന്നതിനായി തുടങ്ങിയ പുസ്തകക്കൂട പദ്ധതിയിലേക്ക് ഇരുപതിനായിരം രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ തൃശൂര്‍ ദേശാഭിമാനി ബുക്ക് ഹൗസില്‍ നിന്നും സി.പി.ഐ(എം) ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ് ഡോ. എന്‍. ആര്‍. ഗ്രാമപ്രകാശിന് കൈമാറി.

പ്രളയത്തില്‍ നശിച്ച വായനശാലകളുടെ പുനരുദ്ധാരണത്തിനായി സുമനസ്സുകളുടെ സഹകരണത്തോടെയാണ് പുസ്തക്കൂടയുടെ പ്രദർശനം. ദേശാഭിമാനിയുടെ പുസ്തകങ്ങൾ കൈമാറിയ സി പി ഐ (എം) ജില്ലാ സെക്രട്ടറി എം.എം.വർഗീസ് പുസ്തകക്കൂടയെ പിന്തുണം എന്ന് അഭ്യർത്ഥിച്ചു.

മാനസിക ഉല്ലാസവും അറിവും പ്രവർത്തിക്കാനുള്ള ആവേശവും നൽകുന്നതാണു വായന. സമൂഹമാധ്യമങ്ങൾ വ്യാപകമാണെങ്കിലും പുസ്തകവായനയുടെ സുഖം അതിനില്ലെന്നും എം.എം.വർഗീസ് അഭിപ്രായപ്പെട്ടു.

അക്ഷര സ്നേഹികൾ നൽകിയ പുസ്തകങ്ങൾ പുസ്തകക്കൂടയിലേക്കു നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം ഇരുപതിനായിരം രൂപ മുഖവിലയുള്ള പുസ്തകങ്ങൾ കൈമാറി.

പ്രളയം മൂലം നാശനഷ്ടങ്ങളുണ്ടായ വായനശാലകളെ സഹായിക്കുന്ന പുസ്തകക്കൂടയെ അഭിനന്ദിക്കുകയും പിന്തുണക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here