റോഡിലെ കളിക്കിടെ കാറിനടിയില്‍പ്പെട്ട് ബാലന്‍; പിന്നീട് സംഭവിച്ചത് കാണുക

മുംബൈ: മുംബൈയില്‍ റോഡിന് നടുവിലെ കളിക്കിടെ കാറിനടിയില്‍പ്പെട്ട ബാലന്‍ അത്ഭുതകരമായി രക്ഷപ്പെട്ടതിന്‍റെ വീഡിയ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. മുംബൈ ഗോരേഗാവിലെ സദ്ഗുരു കോംപ്ലക്‌സില്‍ ക‍ഴിഞ്ഞ ദിവസം രാത്രി നടന്ന അപകടം വോയ്സ് ഓഫ് മുംബൈയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

കളിക്കുന്നതിനിടെ അഴിഞ്ഞു പോയ ഷൂലേസ് കെട്ടാന്‍ എട്ട് വയസുകാരനായ ബാലന്‍ റോഡിലിരിക്കുന്നത് വീഡിയോയില്‍ കാണാം. ഈ സമയത്ത് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഗണാര്‍  കാറെടുത്ത സ്ത്രീ അശ്രദ്ധയോടെ വണ്ടി ഇടതുവശത്തേക്ക് തിരിച്ച് ഓടിച്ച് പോവുകയായിരുന്നു.

സമീപത്തിരുന്ന് ഷൂ ലേസ് കെട്ടിയിരുന്ന ബാലനെ കുറച്ചുദൂരം മുന്നോട്ട് തള്ളിക്കൊണ്ടുപോയ ശേഷം മുകളിലൂടെ കാര്‍ കയറിയിറങ്ങുകയായിരുന്നു. കാര്‍ പോയയുടന്‍ പരുക്കുകളൊന്നുമില്ലാതെ കുട്ടി എ‍ഴുന്നേറ്റ ദേഹത്ത് പറ്റിയ പൊടി തട്ടിയശേഷം കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോകുന്നതും  വീഡിയോയില്‍ കാണാം.

അപകത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലെത്തിയതോടെ മുംബൈ പോലീസ് വാഹനമോടിച്ച ശ്രദ്ധ മനോജ് ചന്ദ്രകാര്‍ എന്ന സ്ത്രീയെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തിരുന്നു. അശ്രദ്ധയായി വാഹനമോടിച്ചതിന് ഈ 42കാരിക്കെതിരെ കേസെടുത്തെങ്കിലും പിന്നീട് ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.

കുട്ടിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും കാര്‍ മുന്നോട്ട് നീങ്ങിയ ശേഷം ആരും നിലവിളിക്കാതിരുന്നതും കാരണമാണ് കാര്‍ നിര്‍ത്താതെ ഓടിച്ചു പോവാന്‍ കാരണമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

നമ്മള്‍ കാണുന്നതിനപ്പുറം ഈ വീഡിയോ നമ്മെ പഠിപ്പിക്കുന്നുവെന്ന് കാട്ടി ബംഗളുരു പൊലീസ് അ്വരുടെ ഔദ്യോഗിക പേജില്‍ ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലാകട്ടെ ഡ്രൈവറെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യത്തിനൊപ്പം കുട്ടികളെ നടുറോഡില്‍ കളിക്കാന്‍ വിടുന്നതിനെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here