ബാല ഭാസ്‌കറിന്റെ കുഞ്ഞുതേജസ്വിനിക്ക് വിട; മൃതദേഹം സംസ്‌കരിച്ചത് അമ്മയെ കാണിച്ച ശേഷം; ബാല ഭാസ്‌കര്‍ വെന്റിലേറ്ററില്‍ തുടരുന്നു

തിരുവനന്തപുരം: ബാല ഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചു.

അമ്മ ലക്ഷ്മിയെ കാണിച്ചതിന് ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുന്ന ബാല ഭാസ്‌കറിന് മൃതദേഹം കാണാനായില്ല.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ബാല ഭാസ്‌കറും ലക്ഷ്മിയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ചികിത്സയില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News