വയനാട്ടില്‍ മീന്‍ കൊണ്ടുവരുന്ന വാഹനത്തില്‍ നിന്നും കോടികള്‍ പിടികൂടി; രണ്ടുപേര്‍ പിടിയില്‍

വയനാട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഒരു കോടി അമ്പത്തഞ്ച് ലക്ഷം രൂപ പിടികൂടി. അടിവാരം പുതുപ്പാടി സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഒരു കോടി അമ്പത്തഞ്ച് ലക്ഷം രൂപ പിടികൂടിയത്. മീന്‍വണ്ടിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കള്ലപ്പണമാണ് മുത്തങ്ങ പൊലീസ് പിടികൂടിയത്.

രണ്ടായിരം അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകളായിട്ടായിരുന്നു പണം ഒളിപ്പിച്ചത്. ഒരുകോടി അമ്പത്തിഅഞ്ച് ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. കോഴിക്കോട് അടിവാരം സ്വദേശികളായ അബുദുല്‍ ഖാദര്‍ മുജീബ് എന്നിവരാണ് പിടിയിലായത്. ബെംഗംളൂരുവില്‍ നിന്നും കൊണ്ടുവരികയായിരുന്നു പണം. കസ്റ്റഡിയിലെടുത്തവരെയും വാഹനവും പൊലീസിന് കൈമാറിയിട്ടുണ്ട്.

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ബുധനാ‍ഴ്ച രാവിലെ മുതല്‍ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ അന്വേഷണസംഘം പരിശോധന ആരംഭിച്ചിരുന്നു. മീന്‍ കൊണ്ടുവരുന്ന വാഹനത്തില്‍ പ്രത്യേകം തയാറാക്കിയ അറയിലായിരുന്നു കള്ളപ്പണം ഒളിപ്പിച്ചിരുന്നത്.

ഈ മാസം ഇത് രണ്ടാം തവണയാണ് മുത്തങ്ങ ചെക്ക്പോസ്റ്റില്‍ ഇത്രയും വലിയ തുക പിടികൂടുന്നത്. മുത്തങ്ങ പൊന്‍കു‍ഴിയില്‍ ഈ മാസമാദ്യം രണ്ടരക്കോടി രൂപ പിടിച്ചെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News