ചാലക്കുടിക്കാരന്റെ കഥ വിനയൻ പറയുന്നു; നാളെ മുതൽ

മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ എന്നും വിങ്ങലായി മണ്മറഞ്ഞു പോയ അതുല്യ കലാകാരൻ കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരൻ ചങ്ങാതി’ നാളെ പ്രദർശനത്തിനെത്തുന്നു.

ടെലിവിഷൻ താരം സെന്തിൽ എന്ന രാജാമണിയാണ് നായകനായി എത്തുന്നത്. മണിയുടെ ജീവിതവുമായി ബന്ധപ്പെട്ട എന്തൊക്കെ സസ്പെൻസുകളാണ് വിനയൻ ചിത്രത്തിൽ ഒളിപിച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് എല്ലാ പ്രേക്ഷകരും. അതിനെ തുടർന്ന് എന്ത് വിവാദമുണ്ടായാലും പേടിയില്ലെന്നും വിനയൻ വ്യകതമാക്കി.

സെന്തിലിന് പുറമെ സലിംകുമാര്‍, ജോയ് മാത്യു, ധര്‍മജന്‍, ടിനി ടോം, സുധീര്‍ കരമന, സുനില്‍ സുഗദ, രമേഷ് പിഷാരടി, കൊച്ചു പ്രേമന്‍, ഗിന്നസ് പക്രു, ശ്രീജിത്ത് രവി , വിഷ്ണു ഗോവിന്ദന്‍, ജോജു , മറിമായം ശ്രീകുമാര്‍, നിഹാരിക, രേണു, ഹണി റോസ്തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും ജനപ്രീതി നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News