സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വയനാട്, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽകുന്നുണ്ട്.
ഇതനുസരിച്ച് അതാത് ജില്ലാ കളക്ടർമാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ – വെള്ളപ്പൊക്ക സാധ്യത കൂടി കണക്കിലെടുത്ത് ഇടുക്കിയിൽ എല്ലാ വകുപ്പിന്റെയും ഉദ്യോഗസ്ഥ സാന്നിധ്യം ഉറപ്പാക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
തിരമാലകൾ വലുതായി ഉയരുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.