ടൂറിസം കേന്ദ്രങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം; കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും അനുവദിക്കില്ല: മുഖ്യമന്ത്രി പിണറായി

ടൂറിസം കേന്ദ്രങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി.കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും ഇവിടെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പത്താമത് കേരള ട്രാവല്‍മാര്‍ട്ടിന്‍റെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്‍റെ ടൂറിസം വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിലൂടെ വ്യാപക കേരള ടൂറിസത്തെ ആഗോള ടൂറിസം ഭൂപടത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ,ജന പ്രതിനിധികള്‍ ,വ്യവസായികള്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

പ്രളയത്തെ അതിജീവിച്ച കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ വരവേറ്റുകൊണ്ടാണ് രാജ്യത്തെ വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ തുടക്കമായിരിക്കുന്നത്.66 രാജ്യങ്ങളില്‍ നിന്നായി 1600 ബയര്‍മാരാണ് ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നത്.

പ്രദര്‍ശനത്തിനും വാണിജ്യ കൂടിക്കാ‍ഴ്ച്ചക്കുമുപരിയായി സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയെ സമഗ്രമായി അപഗ്രഥിക്കുന്ന ശില്‍പ്പശാലയും ഒരുക്കിയിട്ടുണ്ട്.ക‍ഴിഞ്ഞ വര്‍ഷത്തേക്കാള്‍ അന്താരാഷ്ട്ര ബയേ‍ഴ്സിന്‍റെ എണ്ണം 125 ശതമാനം വര്‍ധിച്ചിട്ടുണ്ട്.നാനൂറോളം സ്റ്റാളുകളിലായി 325 സെല്ലര്‍മാരും ഇത്തവണയുണ്ട്.ട്രാവല്‍മാര്‍ട്ട് 30ന് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here