സുപ്രീം കോടതിയുടെ വിധി നിരാശാജനകം: വെള്ളാപ്പള്ളി നടേശന്‍

സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി   നിരാശാജനകമെന്ന്എ സ് എന്‍ഡിപി  ജനറല്‍ സെക്രട്ടറി  വെള്ളാപ്പള്ളി നടേശന്‍.  യുവതികൾ ആരും ശബരിമലയ്ക്കു പോകില്ലെന്നു തീരുമാനിച്ചാൽ വിധി പ്രസക്തമല്ലാതെ ആകും.

സുപ്രിം കോടതി വിധി  അംഗീകരിച്ചേ മതിയാകുവെന്നും  എന്നാല്‍  വിശ്വാസികളായ യുവതികൾ ആരും ശബരിമലയ്ക്കു പോകില്ലെന്നു തീരുമാനിച്ചാൽ വിധി പ്രസക്തമല്ലാതെ ആകും.

ജനാഭിപ്രായം വിധിയോട് യോജിപ്പില്ല. ശബരിമലയിൽ ഇപ്പോൾ തന്നെ ഉൾക്കൊള്ളാൻ കഴിയുന്നതിൽ അധികം ആളുകൾ എത്തുന്നുണ്ട്.  യുവതികൾ കൂടി എത്തിയാൽ നിലവില്‍ നേരിടുന്ന പ്രശ്നം ഗുരുതരമാകുമെന്നും   വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News