ആസിഫ് അലിയുടെ വേറിട്ട കഥാപാത്രവുമായി ‘മന്ദാരം’; റിലീസ് ഒക്ടോബര്‍ അഞ്ചിന്

ആസിഫ് അലിയെ നായകനാക്കി നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ‘മന്ദാരം’ ഒക്ടോബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

വര്‍ഷ ബൊല്ലമയും അനാര്‍ക്കലി മരക്കാരുമാണ് നായികമാര്‍. മേഘ മാത്യു, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, വിനീത് വിശ്വം, ഇന്ദ്രന്‍സ്, ഗണേശ് കുമാര്‍, നന്ദിനി എന്നിവരാണ് മറ്റു താരങ്ങള്‍. ബാല്യം മുതല്‍ യൗവ്വനം വരെയുള്ള നായകന്റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് മന്ദാരം കടന്നു പോകുന്നത്.

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന മന്ദാരത്തിലെ നായക കഥാപാത്രം ആസിഫ് അലിയുടെ കരിയറിലെ വേറിട്ട റോളാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്.

മാജിക് മൗണ്ടൈന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷാ രാജീവ് ടിനുതോമസ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം സിനിമാനിയയാണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News