ആര്‍ത്തവ കാലത്തും ഇനി സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാം

ദില്ലി: ചരിത്രവിധിക്കൊപ്പം കേരള ഹിന്ദു പൊതു ആരാധനാലയ പ്രവേശനാനുമതി ചട്ടം 3 ബിയും റദ്ദാക്കി സുപ്രീംകോടതി.

ഇതോടെ ഇനി ആര്‍ത്തവ കാലത്തും സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാം. ചട്ടം റദ്ദാക്കിയതോടെ ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഇനി ആര്‍ത്തവകാലത്ത് വിലക്കില്ലാതെ ക്ഷേത്രദര്‍ശനം നടത്താമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

ശാരീരികമായ കാരണത്താല്‍ ഒരു വിവേചനവും സ്ത്രീകളോട് കാണിക്കരുതെന്നും ദൈവവുമായുള്ള ബന്ധം വിലയിരുത്താന്‍ ജൈവീകകാരണം മാനദണ്ഡമാകരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ശബരിമല സ്ത്രീ പ്രവേശനം സാധ്യമാക്കി കേരള ഹിന്ദു പൊതു ആരാധനാലയ സ്ഥല നിയമത്തിലെ ചട്ടം 3(ബി) സുപ്രീംകോടതി റദാക്കിയത് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളേയും ബാധിക്കും. ക്ഷേത്ര പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആകെയുണ്ടായിരുന്ന ചട്ടമാണ് ഇതോടെ ഇല്ലാതാകുന്നത്.തൊട്ട്കുടായ്മയുടെ മറ്റൊരു രൂപമാണ് ശബരിമലയിലെ സ്ത്രീ നിയന്ത്രണമെന്ന് വാദത്തിനിടെ അമിക്കസ്‌ക്യൂറി തന്നെ ചൂണ്ടികാട്ടിയിരുന്നു.

ഭരണഘടന ബഞ്ചിന് മുമ്പില്‍ വാദം തുടങ്ങി മൂന്നാം ദിവസം അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രനാണ് കേരള ഹിന്ദു പൊതു ആരാധനാലയ സ്ഥല നിയമത്തിലെ ചട്ടം 3(ബി)യില്‍ വിശദ വാദം നടത്തിയത്.

ജാതി അടിസ്ഥാനത്തില്‍ നിലനിന്നിരുന്ന തൊട്ട്കൂടായ്മുടെ മറ്റൊരു രൂപമാണ് ലിംഗ വിവേചനത്തിന്റെ പേരില്‍ ശബരിമലയിലെ സ്ത്രീപ്രവേശനം തടയുന്ന നടപടിയെന്ന് അദേഹം ചൂണ്ടികാട്ടി. ഭരണഘടനയുടെ 17,25,26 ആര്‍ട്ടിക്കുകളുടെ വിശദമായ വിലയിരുത്തലിലേയ്ക്ക് ബഞ്ച് കടന്നു.

ആറ്റുകാല്‍ ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ വിലക്കുണ്ടെന്ന് കാര്യം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പരാമര്‍ശിക്കുകയും ചെയ്തു.ചട്ടം റദാക്കിയ ഭൂരിപക്ഷ വിധിന്യായത്തിന് വിയോജനകുറിപ്പ് എഴുതിയ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര 65ലെ ഹിന്ദു പൊതു ആരാധനാലയ സ്ഥല നിയമത്തിലെ ചട്ടം 3(ബി)യെ നിര്‍വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

മതാചാരങ്ങള്‍ തുടരാന്‍ അതാത് ആരാധാനലയങ്ങള്‍ക്ക് സ്വാതന്ത്രം നല്‍കുന്ന ചട്ടം മാത്രമാണത്. ഭരണഘടന തത്വങ്ങള്‍ക്ക് എതിരാണന്ന് വിലയിരുത്താനാകില്ലെന്നും അവരുടെ വിധി ന്യായത്തിലെ ഏഴുപത്തിയഞ്ചാം പേജില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ഭൂരിപക്ഷം ജസ്റ്റിസുമാരും കേരള ഹിന്ദു ആരാധാനലയ നിയമത്തിന്റെ യഥാര്‍ഥ ആവശ്യത്തെ തന്നെ ഹനിക്കുന്നതാണ് 3(ബി)ചട്ടമെന്ന് വിലയിരുന്നു.

ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശത്തെ തന്നെ ഇല്ലാതാക്കുന്നു. ഭരണഘടന വിരുദ്ധമാണന്ന കണ്ടെത്തലിലേയ്ക്ക് ജസ്റ്റിസുമാര്‍ എത്തുന്നത് അങ്ങനെയാണ്.ചട്ടം റദാക്കിയത് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളേയും ബാധിക്കും. ആചാരങ്ങളുടെ പേരില്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കുന്നത് ലിംഗവ്യത്യാസമെന്ന തടസം ഇനി ഉണ്ടാകില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here