ശബരിമല സ്ത്രീപ്രവേശനം; വിയോജിച്ചു വിധിന്യായം എഴുതിയത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രം

ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൊണ്ട് നാലു പേര്‍ വിധിന്യായം എഴുതിയപ്പോള്‍ വിയോജിച്ചു വിധിന്യായം എഴുതിയത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ്. സ്ത്രീ പ്രവേശനത്തില്‍ വിയോജിച്ചുകൊണ്ട് വനിതാ ജഡ്ജ് തന്നെ വിധി എഴുതിയെന്നത് ശ്രദ്ധേയമായി.

അയ്യപ്പ വിശ്വാസികള്‍ പ്രത്യേക വിശ്വാസ വിഭാഗമാണെന്ന് പ്രസ്താവിച്ചുകൊണ്ടാണ് സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് ഇന്ദു മല്‍ഹോത്ര ന്യുനപക്ഷ വിധിന്യായം എഴുതിയത്. ഈ വിഷയത്തിലെ വിധി ദുരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒന്നായിരിക്കുമെന്ന് ഇന്ദു മല്‍ഹോത്ര നിരീക്ഷിച്ചു.

സതി പോലെയുള്ള ദുരാചാരങ്ങളില്‍ കോടതി ഇടപെട്ടാല്‍ മതിയെന്നായിരുന്നു ഇന്ദു മല്‍ഹോത്രയുടെ നിലപാട്. കണ്‍സോളിഡാറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍ നിന്ന് അല്ല പകരം ദേവസ്വം ബോര്‍ഡില്‍ നിന്നാണ് ശബരിമലയ്ക്ക് ഫണ്ട് ലഭിക്കുന്നത് എന്നതിനാല്‍ പ്രവേശനം അനുവദിക്കേണ്ടതില്ലെന്നും അവര്‍ വിധി എഴുതി.

മതവിശ്വാസങ്ങളെ യുക്തിയുടെ ഉരകല്ലില്‍ വച്ച് പരിശോധിക്കരുതെന്നും അവര്‍ വ്യക്തമാക്കി. തുറന്ന കോടതിയിലെ ഇന്ദു മല്‍ഹോത്രയുടെ വിധിന്യായത്തില്‍ സ്ത്രീകളുടെ ജൈവപരമായ മാറ്റങ്ങള്‍ എങ്ങനെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ ബാധിക്കുന്നു എന്ന് പരാമര്‍ശിക്കാത്തതും ശ്രദ്ധേയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News