നവകേരള നിര്‍മ്മിതിക്ക് ജിഎസ്ടിയില്‍ പ്രത്യേക സെസ് ഏര്‍പ്പെടുത്തും; ഏ‍ഴ് ധനമന്ത്രിമാരുടെ ഉപസമിതി രൂപീകരിക്കാന്‍ തീരുമാനം

നവകേരള നിര്‍മ്മാണത്തിനായി ജി.എസ്.ടിയില്‍ സെസ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഏഴ് ധനമന്ത്രിമാരുടെ ഉപസമിതി രൂപീകരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

അഖിലേന്ത്യാ അടിസ്ഥാനത്തിലാണ് സെസ് രൂപീകരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ധനമന്ത്രിയും ഇക്കാര്യത്തില്‍ യോജിച്ചുവെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസ്‌ക്ക് പറഞ്ഞു.

പത്ത് ശതമാനം അധിക സെസ് സംസ്ഥാന ജിഎസ്ടിയില്‍ ഏര്‍പ്പെടുത്തുന്നത് വഴി ലഭിക്കുന്ന തുക നവകേരള നിര്‍മ്മാണത്തിനായി വിനിയോഗിക്കണമെന്ന ആവശ്യമാണ് കേരളം മുന്നോട്ട് വച്ചത്.

കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം സംസ്ഥാനങ്ങളും ആവശ്യത്തെ പിന്താങ്ങി. ദുരന്ത നിവാരണ സഹായത്തിനായി അധിക സെസ് ഏര്‍പ്പെടുത്താന്‍ ജി.എസ്.ടി നിയമത്തില്‍ വകുപ്പുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജറ്റ്‌ലിയും യോഗത്തെ അറിയിച്ചു.

അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സെസ് വേണമോ, ചില ചരക്കുകള്‍ക്ക് മാത്രം അധിക നികുതി ഏര്‍പ്പെടുത്തിയാല്‍ മതിയോ എന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനം എടുക്കാന്‍ ഏഴംഗ മന്ത്രിസഭ ഉപസമിതി രൂപീകരിക്കാന്‍ കൗണ്‌സില്‍ യോഗം തീരുമാനിച്ചു. ഉപസമിതി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കും.

കൊള്ളലാഭം തടയാനുള്ള നിയമത്തിന്റെ ഭാഗമായി 170 കോടി രൂപ പിഴയായി ലഭിച്ചു. പക്ഷെ 100 കണക്കിന് കേസുകള്‍ക്ക് ഇത് വരെ തീര്‍പ്പായിട്ടില്ല.

കേരളം നല്‍കിയ 248 കേസുകളിലടക്കം അടുത്ത മാസം തീരുമാനമെടുക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുണ്ടെന്നും ധനമന്ത്രി തോമസ് എെസക് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News