ബിക്കിനി ചിത്രം; സൈബര്‍ ആങ്ങളമാര്‍ക്ക് നടുവിരല്‍ മറുപടിയുമായി സാമന്ത

ബിക്കിനി ചിത്രത്തിന്റെ പേരില്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രണം നടത്തുന്ന സദാചാരവാദികള്‍ക്ക് ഗംഭീര മറുപടിയുമായി സാമന്ത.

വിവാഹശേഷം ഞാന്‍ എങ്ങനെ ജീവിക്കണമെന്ന് പറയുന്നവര്‍ക്ക് വേണ്ടി എന്ന കുറിപ്പോടെയാണ് സാമന്തയുടെ മറുപടി.

കഴിഞ്ഞദിവസമാണ് ഭര്‍ത്താവും നടനുമായ നാഗചൈതന്യയ്‌ക്കൊപ്പം സ്‌പെയിനില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

വിവാഹിതയായ സാമന്ത ബിക്കിനി ധരിക്കരുതെന്നായിരുന്നു സൈബര്‍ ആങ്ങളമാരുടെ ഉപദേശം. വസ്ത്രധാരണത്തിലൂടെ സാമന്ത അക്കിനേനി കുടുംബത്തിന് പേരുദോഷമുണ്ടാക്കിയെന്നും ചിലര്‍ വാദിച്ചു. സദാചാരവാദികളുടെ കൂട്ടായ ആക്രമണം ശക്തമായതോടെയാണ് മറുപടിയുമായി സാമന്ത രംഗത്തെത്തിയത്.
നേരത്തെയും സാമന്തയുടെ ബിക്കിനി ചിത്രങ്ങള്‍ക്കെതിരെ അധിക്ഷേപങ്ങളും ഉയര്‍ന്നിട്ടുണ്ട്.
അന്ന് താരം നല്‍കിയ മറുപടി ഇങ്ങനെ:

‘എന്റെ നിയമങ്ങള്‍ എഴുതുന്നത് ഞാന്‍ തന്നെയാണ്. എന്റെ നിയമം എഴുതാന്‍ നിങ്ങള്‍ വരേണ്ട. നിങ്ങള്‍ നിങ്ങളുടേത് തന്നെ എഴുതിയാല്‍ മതി’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here