പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണം; ഇനിയുള്ള പോരാട്ടം അതിന് വേണ്ടി: ഖുശ്ബു

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ വിധിയെ സ്വാഗതം ചെയ്യുന്നതിനൊപ്പം മുസ്ലീം ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് നടി ഖുശ്ബു.

ശബരിമല വിധിയെ വര്‍ഗീയവല്‍ക്കരിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നു. യഥാര്‍ഥ വിശ്വാസികള്‍ ഈ വിധിയെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.

ദൈവം ഒന്നാണെന്നാണെന്നാണ് തന്‍റെ വിശ്വാസം. യഥാര്‍ഥ വിശ്വാസികളും ഈ അഭിപ്രായത്തോടൊപ്പം നില്‍ക്കും. മതമൗലികവാദികളും പരുഷാധിപതികളുമായവര്‍ മാത്രമെ ഈ വിധിയെ എതിര്‍ക്കുകയുള്ളുവെന്നും ഖുശ്ബു കൂട്ടി ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News