സുപ്രീം കോടതിയുടേത് സുപ്രധാന വിധി; ഭക്തിയെ സ്ത്രീ പരുഷ വ്യത്യാസത്തില്‍ വേര്‍തിരിക്കാന്‍ ക‍ഴിയില്ല: ബൃന്ദാ കാരാട്ട്

ന്യൂഡല്‍ഹി : ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.

സുപ്രധാന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഭക്തിയെ സ്ത്രീ – പുരുഷ വ്യത്യാസത്തില്‍ ഒരിക്കലും വേര്‍തിരിക്കാന്‍ കഴിയില്ല.

ആരാധനാലയങ്ങളില്‍ പോകാണോ വേണ്ടയോ എന്നത് സ്ത്രീക്ക് തീരുമാനിക്കാം. എന്നാല്‍ ആരാധനാലയങ്ങളില്‍ പോകാനുള്ള സ്വാതന്ത്രമാണ് അവര്‍ക്ക് ആവശ്യം, അതിനുള്ള നിര്‍ണായക വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്; ബൃന്ദ പറഞ്ഞു.

പുരോഗമനപരമായ എല്ലാ കാര്യങ്ങളേയും എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് സുപ്രീം കോടതി വിധിയെന്ന് ബൃന്ദ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here