
ആര്.സി.സി.യില്‍ പുതിയ 14 നില മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുവാന്‍ സര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സിയായി ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിനെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
മന്ദിരത്തിനായി 187.22 കോടിയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്. 26,000 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള ബഹുനില മന്ദിരം രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
ആര്.സി.സി.യ്ക്ക് പുറകിലുള്ള സ്ഥലത്താണ് ഈ മന്ദിരം നിര്‍മ്മിക്കുന്നത്. രോഗികളുടെ ചികിത്സ, വിദ്യാര്‍ത്ഥികളുടെ പഠനം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയാണ് കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
ആറ് ഓപ്പറേഷന് തീയറ്ററുകളും 10 ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് കിടക്കകളുള്ള മുറികളുമാണ് സജ്ജമാക്കുന്നത്.
Comments