കൊല്ലം ജില്ല ആശുപത്രിയിൽ ഇനി ക്യാൻസർ കീമോതെറാപ്പി യൂണിറ്റ്

കൊല്ലം ജില്ല ആശുപത്രിയിൽ ക്യാൻസർ കീമോതെറാപ്പി യൂനിറ്റ് ആരംഭിക്കുന്നു,50 ലക്ഷം രൂപ ചിലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ അർബുത രോഗികൾക്കായി വിദഗ്ദ്ധ ചികിത്സാ തുടങുന്നത്.

എം.ആർ.ഐ സ്‌കാനിങ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിെൻറ ഗ്രൗണ്ട് ഫ്ലോറിൽ കീമോതെറാപ്പി ഒ.പിയും ഒന്നാം നിലയിൽ കീമോ തെറാപ്പി യൂനിറ്റും പ്രവർത്തിക്കും. സിവിൽ വർക്ക്, ഉപകരണങ്ങൾ, മരുന്ന് എന്നിവയ്‌ക്കായി 50 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ചിലവഴിച്ചത്.

കീമോതെറാപ്പി യൂനിറ്റിലേക്ക് കൊല്ലം റോട്ടറി ക്ലബ് ബയോസേഫ്‌റ്റി കാബിനറ്റും, റസിഡൻസ് അസോസിയേഷൻ വാക്വം ക്ലീനറും സംഭാവന ചെയ്‌തിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളിവരെയാണ് യൂനിറ്റ് പ്രവർത്തിക്കുക.

കീമോതെറാപ്പി, ഐ.പി സർവീസ്, മുൻകൂട്ടിയുള്ള ക്യാൻസർ രോഗനിർണയ പരിശോധന, ക്യാൻസർ രോഗ പഠന ഗവേഷണ സൗകര്യങ്ങൾ, ന്യൂട്രോപീനയ ഐ.പി – ഒ.പി സർവീസുകൾ, പാലിയേറ്റീവ് സേവനങ്ങൾ, ക്യാൻസർ രോഗ പ്രതിരോധ ബോധവത്കരണ ക്ലാസുകൾ എന്നീ സേവനങ്ങളും കീമോതെറാപ്പി യൂനിറ്റിൽ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News