തൃശൂരിൽ നേരിയ ഭൂചലനം

തൃശൂർ: തൃശൂരിൽ നേരിയ ഭൂചലനം. രാത്രി 11.13 ഓടെയാണ് ശബ്ദത്തോടെ ഒരു സെക്കൻഡ് ദൈർഘ്യത്തിൽ ഭൂചലനം അനുഭവപ്പെട്ടത്.

തൃശൂർ നഗരത്തിൽ പാട്ടുരായ്ക്കൽ, വിയ്യൂർ, ലാലൂർ, ചേറൂർ, ഒല്ലൂർ, പൂച്ചട്ടി, കണ്ണംകുളങ്ങര, കൂർക്കഞ്ചേരി, ചിയ്യാരം വിജയമാത പള്ളി, അമ്മാടം, പെരിഞ്ചേരി, കോലഴി, മണ്ണുത്തി, ആശാരിക്കാട് , പട്ടാളക്കുന്ന്, അയ്യന്തോൾ, മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു.

മഴ പെയ്യുന്നതിനാൽ ഇടി മുഴക്കം അതിെൻറ ഭാഗമാണെന്നായിരുന്നു ആദ്യം സംശയിച്ചത്. വീടിെൻറ വാതിലുകൾ ശബ്ദത്തോടെ ഇളകുകയും, പാത്രങ്ങൾ മറിഞ്ഞു വീഴുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. പ്രഭവ കേന്ദ്രവും തീവ്രതയും വ്യക്തമായിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News