ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്; സംസ്ഥാനത്ത് പെട്രോളിന് 19 പൈസയും ഡീസലിന് 22 പൈസയും വര്‍ധിച്ചു

രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവരേഖപ്പെടുത്തി. പെട്രോളിന് 19 പൈസയും ഡീസലിനും 22 പൈസയാണ് വര്‍ധിച്ചത്.ഇന്ധന വില വർദ്ധിച്ചതോടെ അവിശ്യവസ്ഥുക്കളുടെ വില കുത്തനെ ഉയർന്നു.

സംസ്ഥാനത്ത് ഇന്ന് ഡീസലിന് വില വർദ്ധിച്ച് 80 രൂപയോട് അടുക്കുന്ന സാഹചര്യമാണ്.പെട്രോളിന് 19 പൈസയും ഡീസലിന് 22 പൈസയാണ് ഇന്ന് വര്‍ധിച്ചത്.തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.79 രൂപയാണ്.

ഡീസല്‍വില 79.88 രൂപയിലെത്തി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 19 പൈസ കൂടി 85.28 രൂപയായി. ഡീസലിന് 22 പൈസ വര്‍ധിച്ച്‌ 78.36 രൂപയുമായി. കോഴിക്കോട് പെട്രോളിന് 85.65 രൂപയും ഡീസലിന് 78.73 രൂപയുമാണ് പുതിയ വില.

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 22 പൈസ വര്‍ധിച്ച്‌ 83.40ല്‍ എത്തിയപ്പോള്‍ ഡീലസിന് 21 പൈസ വര്‍ധിച്ച്‌ 74.63 രൂപയായി.പെട്രോൾ ഡീസൽ വില വർദ്ധനവ് രാജ്യത്തെ ജനങ്ങളെ ആകെ ബാധിച്ചിരിക്കയാണ്.

കാർഷികമേഖലയേയും മത്സ്യതൊ‍ഴിലാളികളേയും വല്ലാതെ വലച്ചു.വിപണികളിലേക്ക് പച്ചക്കറികളും മറ്റും എത്തുന്നത് പകുതിയായി കുറഞ്ഞു.എത്തുന്നതിന് അവശ്യവസ്ഥുക്കൾക്ക് ഇരട്ടി വിലകൊടുക്കേണ്ടി വരുന്നു.

അതേസമയം വിലവർദ്ധിപ്പിക്കുന്നത് ശൗചാലയങ്ങൾ പണിയാനും രാജ്യത്തിന്‍റെ വികസനത്തിനും വേണ്ടിയാണെന്ന വിചിത്രവാദം തന്നെയാണ് കേന്ദ്രസർക്കാരിനും സംസ്ഥാനത്തെ ബി ജെ പിയുടെ നേതാക്കൾക്കുമുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News