മാതള നാരങ്ങയുടെ തൊലി ഇനി വെറുതേ കളയേണ്ട; ഇതാണ് കാര്യം

ഔഷധസമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ്‌ മാതളനാരങ്ങ അഥവാ ഉറുമാമ്പഴം. പുരാതന ഭാരതത്തിലെ ആയുർവേദാചാര്യൻമാർ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു.

ഏറെ പോഷക ഗുണങ്ങളുള്ള ഫലവര്‍ഗമായ മാതളനാരങ്ങ ചര്‍മ്മാരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയഴകിനും ഏറെ സഹായകരമാണ്. എന്നാല്‍ മാതള നാരങ്ങയുടെ തൊലിക്കും ഒൗഷധ ഗുണമുണ്ടെന്ന് അറിയുമോ.

മാതളത്തിൻ്റെ തൊലികൊണ്ടും നിരവധി ഗുണങ്ങളുണ്ട്. മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചതില്‍ റോസ് വാട്ടര്‍ ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കിയും ഉപയോഗിക്കാം. മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയതിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകികളയുക.

തൊലി ഉണക്കി പൊടിച്ച്‌ തലയില്‍ തേയ്ക്കുന്നത് മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മാതള നാരങ്ങയുടെ തൊലി അരിഞ്ഞ് പൊടിച്ച ശേഷം 2 ടേബിള്‍ സ്പൂണ്‍ പാല്‍പ്പാടയും ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ് എന്നിവ ചേര്‍ത്ത് നന്നായി മുഖത്തും കഴുത്തിലും പുരട്ടിയാല്‍ കറുത്തപ്പാടുകള്‍ മാറി കിട്ടും.

മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത്‌ ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ്‌ ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച്‌ പോരുന്നു. ഇതുപയോഗിച്ച്‌ ഉണ്ടാക്കുന്ന സർബത്ത്‌ മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാനും സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here