ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി. 2 കോടി രൂപ നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

ഫുട്‌ബോള്‍ ഇതിഹാസ താരം  റൊണാള്‍ഡോയ്‌ക്കെതിരെ വന്ന പീഡനാരോപണത്തില്‍ ഞെട്ടിയിരിക്കുകയാണ് കായിക ലോകം. എന്നാല്‍, പീഡനമല്ല ഉഭയസമ്മത പ്രകാരമുള്ള  ബന്ധമാണുണ്ടായതെന്ന് ക്രിസ്റ്റിയാനോയുടെ അഭിഭാഷകര്‍ വ്യക്തമാക്കി.

ജര്‍മ്മന്‍ ഡെര്‍ സ്പീഗലാണ് താരത്തിനെതിരായ് വന്ന പരാതി പുറത്ത് വിട്ടത്. അമേരിക്കന്‍ യുവതിയായ 34കാരി കാതറിന്‍ മയോര്‍ഗയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

2009ല്‍ ലാസ് വെഗാസിലെ ഹോട്ടലില്‍ വെച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. 375000 ഡോളര്‍ (രണ്ടു കോടി 70 ലക്ഷം) നല്‍കിയാണ് പീഡനം. അനുവാദമില്ലാതെ  ബലമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here