പത്താം ക്ലാസുകാരനോടുള്ള അധ്യാപികയുടെ പ്രണയം ഒളിച്ചോട്ടത്തിലെത്തിയത് വീട്ടുകാര്‍ വില്ലനായപ്പോള്‍‍; പാദസരം വിറ്റ് ആഢംബര ഹോട്ടലില്‍ താമസം

10- ക്ലാസുകാരനോടുള്ള അധ്യാപികയുടെ പ്രണയം ഒളിച്ചോട്ടത്തിലെത്തിയപ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇരുവരുടെയും പ്രണയത്തിന് വില്ലനായി വന്നത് വീട്ടുകാര്‍. കുട്ടികാമുകനും അധ്യാപികയും നാടുവിട്ട സംഭവത്തില്‍ നാടുവിടാന്‍ തീരുമാനിച്ചത് പ്രണയത്തിന്റെ പേരില്‍ കുട്ടിയുടെ മാതാവ് വിളിച്ചു വരുത്തി ദേഷ്യപ്പെട്ടതിനെ തുടര്‍ന്ന്.

തിങ്കളാഴ്ച രാവിലെ മുതല്‍ ചെന്നൈയിലെ ഹോട്ടലില്‍ താമസിക്കുകയായിരുന്ന ഇവരെ ഇന്നലെ പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കാണാതായ ചേര്‍ത്തല സ്വദേശിനിയായ നാല്‍പ്പത്തിയൊന്നുകാരി അധ്യാപികയെയും തണ്ണീര്‍മുക്കം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥി പതിനഞ്ചുകാരനെയുമാണ് ചെെന്നെയില്‍ പോലീസ് കണ്ടെത്തിയത്.

ഉച്ചയോടെ രണ്ടുപേരെയും ചേര്‍ത്തലയിലെത്തിച്ചു. വിദ്യാര്‍ഥിയെ ജുവെനെല്‍ കോടതിയില്‍ ഹാജരാക്കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായരുന്നു. അതേസമയം ജുവെനെല്‍ ആക്‌ട് പ്രകാരവും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തു അധ്യാപികയെ ജാമ്യത്തില്‍ വിട്ടു.

സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയ്ക്കു പത്തു വയസുള്ള മകനുമുണ്ട്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന അധ്യാപിക വിദ്യാര്‍ഥിയുമായി അടുപ്പത്തിലാവുകയായിരുന്നു.. കുട്ടിക്കു മൊെബെല്‍ ഫോണും ഷര്‍ട്ടും വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇതിന്റെ പേരിലായിരുന്നു അധ്യാപികയെ കുട്ടിയുടെ മാതാവു വീട്ടില്‍വിളിച്ചു വരുത്തി ദ്വേഷ്യപ്പെട്ടത്. തുടര്‍ന്നാണ് ഇരുവരും നാടുവിട്ടത്.

ഫോണ്‍ പിന്തുടര്‍ന്നായിരുന്നു പോലീസ് ഇവരുടെ താമസസ്ഥലം കണ്ടെത്തിയത്. തിരുവനന്തപുരത്തേക്കു പുറപ്പെട്ട ഇവര്‍ പുന്നപ്രയിലെത്തിയതോടെ മൊെബെല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്യുകയും ചെയ്തു.. വൈകിട്ട് ഏഴോടെയാണ് തമ്ബാനൂരില്‍ ചെന്ന ഇവര്‍ സ്വകാര്യ ബസില്‍ ചെെന്നെയിലേക്കു തിരിച്ചത്.

അധ്യാപികയുടെ നാലു പവന്റെ പാദസരം വിറ്റു കിട്ടിയ 59,000 രൂപയില്‍ 10,000 രൂപ അഡ്വാന്‍സ് നല്‍കിയാണ് ഹോട്ടലില്‍ മുറിയെടുത്തത്. യാത്രയ്ക്കിടെ പരിചയപ്പെട്ട ഓട്ടോ ഡ്രൈവറിന്‍റെ സഹായത്തോടെ ചെെന്നെയില്‍ വാടകയ്ക്കു വീട് ലഭിക്കുന്നതിന് 40,000 രൂപ അഡ്വാന്‍സ് നല്‍കി.

ഇയാളുടെ സഹായത്തോടെ മിനിയെന്ന പേരില്‍ പുതിയ സിം കാര്‍ഡ് വാങ്ങി കൈവശമുണ്ടായിരുന്ന ഫോണില്‍ ഉപയോഗിക്കുകയും ചെയ്തു..ഇതോടെ സൈബര്‍ സെല്ലിന് ഇവര്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ചു സൂചന ലഭിച്ചു. തുടര്‍ന്നായിരുന്നു പോലീസെത്തിയത്.

കുട്ടിയെ അധ്യാപിക ലൈംഗികമായി ഉപയോഗിച്ചോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.. ഇക്കാര്യത്തിലും അന്വേഷണം നടക്കും. തെളിവുകള്‍ എതിരാവുകയാണെങ്കില്‍ പോക്സോ നിയമപ്രകാരമായിരിക്കും അധ്യാപികയ്ക്കെതിരേ കേസ് എടുക്കുക..നന

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here