ചരിത്രത്തില്‍ പുത്തനദ്ധ്യായം തീര്‍ത്ത് സൗദി; രാത്രിയിലെ വാര്‍ത്ത ബുള്ളറ്റിനില്‍ ഇനി വനിത അവതാരിക

ചരിത്രത്തില്‍ പുത്തനദ്ധ്യായം തീര്‍ത്ത് സൗദി. രാത്രിയിലെ വാര്‍ത്ത ബുള്ളറ്റിനില്‍ ഇനി വനിത അവതാരിക. വാഹനമോടിക്കാനും സ്വന്തമായി ബിസിനസ്സ് തുടങ്ങാനും വിമാനം പറത്താനും സ്ത്രീകള്‍ക്ക് അനുവാദം കൊടുത്ത ചരിത്ര തീരുമാനത്തിന് പിറകെയാണ് സൗദി ദേശീയ ചാനലായ ടി.വി വണ്ണില്‍  വാര്‍ത്ത അവതരിപ്പിച്ച് വീം അല്‍ ദഖീല്‍ ചരിത്രം കുറിച്ചത്.

2016ല്‍ മോര്‍ണിംഗ് ന്യൂസ് വായിച്ച ജുമാന അല്‍ഷാമി സൗദിയിലെ ആദ്യ അവതാരക. അതിനുശേഷം ഇതാദ്യമായാണ് മറ്റൊരു വനിത സൗദിയില്‍ വാര്‍ത്ത അവതരിപ്പിക്കുന്നത്.

തൊഴിലിടങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ സൗദിയുടെ  ‘വിഷന്‍ 2030’ന്റെ ഭാഗമായാണ് പുതിയ ദൗത്യത്തിന് തുടക്കമായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here