ബ്രൂവറിക്കായി കിൻഫ്രപാർക്കിൽ ഭൂമി അനുവദിച്ചിട്ടില്ല; വിവാദമുണ്ടാക്കുന്നത് കൊടുക്കാത്ത ഭൂമിയുടെ പേരില്‍: ഇ പി ജയരാജൻ

തിരുവനന്തപുരം: ബ്രൂവറിക്കായി കിൻഫ്രപാർക്കിൽ ഭൂമി അനുവദിച്ചിട്ടില്ലെന്ന്‌ വ്യവസായമന്ത്രി ഇ പി ജയരാജൻ. കൊടുക്കാത്ത ഭൂമിയുടെ പേരിലാണ്‌ വിവാദമുണ്ടാക്കുന്നതെന്നും ഇ പി പറഞ്ഞു.

വ്യവസായം തുടങ്ങാൻ ഭൂമിയും അടിസ്‌ഥാന സൗകര്യങ്ങളും ഒരുക്കി നൽകുന്നതിനുള്ള സംവിധാനമാണ്‌ കിൻഫ്ര. അതനുസരിച്ച്‌ ഏതൊരാൾക്കും വ്യവസായം തുടങ്ങാൻ അനുയോജ്യമായ ഭൂമിയുണ്ടോയെന്ന്‌ ക്രിൻഫ്രയിൽ അന്വേഷിക്കാം.

ആര്‌ ആവശ്യപ്പെട്ടാലും സ്‌ഥലം ലഭ്യമാണെങ്കിൽ കിൻഫ്ര അതറിയിക്കും വ്യവസായം തുടങ്ങാനുള്ള ലൈസൻസ്‌ ലഭ്യമായവർക്ക്‌ മറ്റ്‌ നടപടി ക്രമങ്ങളും മറ്റും അനുസരിച്ച്‌ ഭൂമി നൽകും.

എന്നാൽ ബ്രൂവറി തുടങ്ങാൻ പവർഇൻഫ്രാടെക്കിന്‌ പത്തേക്കർ ഭൂമി അനുവദിച്ചു എന്ന്‌ പറയുന്നത്‌ അടിസ്‌ഥാന രഹിതമാണെന്നും ഇ പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News