കൈരളി പീപ്പിള്‍ ടിവി ഡോക്ടേഴ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാരം കെആര്‍ രാധാകൃഷ്ണന്‍, എഎസ് അനൂപ്, ഡോ. ചിത്രാ വെങ്കിടേശ്വരന്‍ എന്നിവര്‍ക്ക്; മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം, നിപ്പാ ബാധിതരെ പരിചരിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ലിനിക്ക്

കൈരളി പീപ്പിള്‍ ടിവി ഏര്‍പ്പെടുത്തിയ അഞ്ചാമത് ഡോക്ടേഴ്‌സ് അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് വിതരണം ചെയ്തു.

സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരത്തിന് ഡോ. കെ ആര്‍ രാധാകൃഷ്ണന്‍ അര്‍ഹനായി.

സ്വകാര്യ മേഖലയിലെ മികച്ച ഡോക്ടറായി ഡോ. എ എസ് അനൂപ് കുമാറിനെയും സന്നദ്ധസേവന മേഖലയിലെ പുരസ്‌കാരത്തിന് ഡോ. ചിത്രാ വെങ്കിടേശ്വരനെയും തെരഞ്ഞെടുത്തു.

ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നിപ്പാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷും മക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി.

അവാര്‍ഡ്ദാനചടങ്ങ് വൈദ്യുതി മന്ത്രി എംഎം മണി ഉത്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News