നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ല; യുഡിഎഫിന്റെ ശീലം വെച്ച്‌ എൽഡിഎഫ്‌ മന്ത്രിസഭയെ അളക്കരുത്‌: മന്ത്രി ടി പി രാമകൃഷ്‌ണൻ

കോഴിക്കോട്‌: യുഡിഎഫ്‌ സർക്കാരിന്റെയും മന്ത്രിമാരുടേയും ശീലം വെച്ച്‌ എൽഡിഎഫ്‌ സർക്കാരിനെ അളക്കരുതെന്ന്‌ എക്‌സൈസ്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ.

എൽഡിഎഫ്‌ സർക്കാരിന്റെ അബ്‌കാരി നയമനുസരിച്ചാണ്‌ ബ്രൂവറിയും ഡിസ്‌റ്റലറിയും അനുവദിക്കുന്നതിൽ തീരുമാനമെടുക്കുന്നത്‌. നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ല.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങൾ പരിശോധിച്ച്‌ അതിനുള്ള മറുപടി നൽകും. ആരോപണങ്ങൾ ഉന്നയിച്ചവരാണ്‌ അത്‌ തെളിയിക്കേണ്ടതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

സംസ്‌ഥാനത്ത്‌ പുതിയ ബ്രൂവറികളും ഡിസ്‌റ്റലിയും അനുവദിക്കുന്നത്‌ സംബന്ധിച്ച്‌ രമേശ്‌ ചെന്നിത്തല പത്ത്‌ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അതേകുറിച്ച്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here