ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശ്ശനം നടത്തുന്നത് അയ്യപ്പനെ കല്യാണം കഴിക്കാനല്ലെന്ന് മന്ത്രി ജി സുധാകരന്‍; സ്ത്രീകള്‍ക്ക് എല്ലാ സൗകര്യങ്ങളും ശബരിമലയില്‍ ഒരുക്കും

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയുടേത് ചരിത്രവിധിയെന്ന് മന്ത്രി ജി സുധാകരന്‍.

ഭരണഘടനാപരമായ അവകാശം മുന്‍നിര്‍ത്തിയാണ് കോടതി ഇത്തരം ഒരു വിധി പ്രസ്താവിച്ചത്. വിധിയെ മുത്തലാഖുമായി കൂട്ടിയിണക്കി വാദിക്കുന്നത് വര്‍ഗീയവാദികളാണെന്നും മന്ത്രി പറഞ്ഞു.

കോടതി നേരത്തെതന്നെ ഈ വിധി പ്രസ്താവിക്കേണ്ടിയിരുന്നു. സ്ത്രീകള്‍ക്ക് എല്ലാസൗകര്യങ്ങളും ശബരിമലയില്‍ ഒരുക്കും. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം അടക്കം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

അയ്യപ്പന്റെ ബ്രഹ്മചര്യത്തിന് സ്ത്രീ സാന്നിധ്യം ദോഷം ചെയ്യുമെന്ന ആശങ്ക വിശ്വാസികള്‍ക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശ്ശനം നടത്തുന്നത് അയ്യപ്പനെ കല്യാണം കഴിക്കാനല്ല എന്ന മറുപടിയും അദ്ദേഹം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News