ഡോക്ടേഴ്‌സ് അവാര്‍ഡ്: രാധാകൃഷ്ണനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത് പ്രളയകാലത്തെ സേവന മികവിന്; നിങ്ങളാണ് യഥാര്‍ത്ഥ ഹീറോയെന്ന് പുരസ്‌കാരം സമ്മാനിച്ച ശേഷം മമ്മൂക്കയുടെ മറുപടി

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും മികച്ച ഡോക്ടര്‍ക്കുള്ള കൈരളി പീപ്പിള്‍ ടിവി ഡോക്ടേഴ്‌സ് അവാര്‍ഡിന് ഡോ. കെ ആര്‍ രാധാകൃഷ്ണന്‍ അര്‍ഹനായി.

പ്രളയകാലത്തെ സേവന മികവിനാണ് സര്‍ക്കാര്‍ മേഖലയിലെ മികച്ച ഡോക്ടറായി രാധാകൃഷ്ണനെ തെരഞ്ഞെടുത്തത്. കുട്ടനാട്ടുകാരനായ ഡോക്ടറുടെ കഠിനപ്രയത്‌നവും പ്രവര്‍ത്തനവുമാണ് ഈ മേഖലയില്‍ ഉണ്ടാകുമായിരുന്ന വലിയ ദുരന്തത്തിന് തടയിട്ടത്.

തനിക്ക് കിട്ടിയ അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വീണ്ടും ഡോക്ടര്‍ മാതൃകയായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here