”മണിയാശാന്‍ മമ്മൂക്കയുടെ കട്ടഫാന്‍; സിനിമയുടെ ആദ്യ ദിവസം ആദ്യ ഷോ കാണും” #WatchVideo

മലയാളത്തിന്റെ മഹനടന്‍ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് താനെന്ന് സമ്മതിച്ച് മന്ത്രി എംഎം മണി.

കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസാണ് മണിയാശാന്റെ മമ്മൂക്ക ആരാധനയെക്കുറിച്ച് തുറന്നുപറഞ്ഞത്.

മമ്മൂട്ടിയുടെ ഏത് സിനിമയിറങ്ങിയാലും മണിയാശാന്‍ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണുമെന്നും മമ്മൂക്ക പടമില്ലെങ്കില്‍ മാത്രമേ അദ്ദേഹം മറ്റു സിനിമകള്‍ കാണുകയൂള്ളുയെന്നും ജോണ്‍ ബ്രിട്ടാസ് കൈരളി പീപ്പിള്‍ ടിവി ഡോക്ടേഴ്‌സ് അവാര്‍ഡുദാനച്ചടങ്ങ് വേദിയില്‍ പറഞ്ഞു.

താന്‍ പറഞ്ഞത് ശരിയല്ലേ എന്ന് ജോണ്‍ ബ്രിട്ടാസ്, മന്ത്രിയോട് ചോദിച്ചപ്പോള്‍ ശരിയാണെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് സമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here