വിജയത്തുടക്കവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്; കൊല്‍ക്കത്തയെ തകര്‍ത്തത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്

ഐഎസ്എല്‍ അഞ്ചാം സീസണില്‍ വിജയത്തുടക്കവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊല്‍ക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. പോപ്ലാനിക്കും, സ്റ്റോയനോവിച്ചുമാണ് ഗോളുകള്‍ നേടിയത്.

കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്ത്മായി വിജയത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സീസണിന് തുടക്കു കുറിച്ചത്. അമര്‍ തമര്‍ കൊല്‍ക്കത്തയെ കേരളാ ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തക് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്.

മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവെക്കാനായെങ്കിലും ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം ആഖ്രമിച്ചു കളിച്ച ബ്ലാസ്റ്റേഴിന് മുന്നില്‍ കൊല്‍ക്കന്‍ പ്രതിരോധം തകര്‍ന്നടിഞ്ഞു.

77ാം മിനിട്ടില്‍ സ്ലൊവേനിയന്‍ താരം മറ്റേജ് പൊപ്ലാനിക്കാണ് ബ്ലാസ്റ്റേഴ്‌സിന് ആദ്യഗോള്‍ സമ്മാനിച്ചത്. തകര്‍പ്പന്‍ ഹെഡറിലൂടെ ഗോള്‍ നേടിയപ്പോള്‍ ഐഎസ്എല്‍ അഞ്ചാം സീസണിലെ ആദ്യ ഗോളും പൊപ്ലാനിക്ക് തന്റെ പേരില്‍ കുറിച്ചു.

പത്ത് മിനിട്ടിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോളും കണ്ടെത്തി. ഹാരിചരണ്‍ മര്‍സാരി നല്‍കിയ പന്തില്‍ സെര്‍ബിയന്‍ താരമായ സ്റ്റോയമോവിച്ചിന്റെ ബുള്ളറ്റ് ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി വലചലിപ്പിച്ചു

സികെ വിനിതിനെയടക്കം സൈഡ് ബഞ്ചിലിരുത്തി മലയാളിയായ സഹലിനെ ആദ്യ ഇലവനിലും കളിപ്പിച്ച ഡേവിഡ് ജയിംസിന്റെ തന്ത്രങ്ങള്‍ വിജയിക്കുന്നതാണ് മൈതാനത്ത് കാണാനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News