ന്യൂഡൽഹി:  രാജസ്ഥാനിലെ ആല്‍വാറില്‍, പശുക്കടത്താരോനപിച്ച് തല്ലിക്കൊന്ന പെഹ‌്‌ലുഖാന്‍റെ മകനെയും പ്രധാന സാക്ഷിയെയും വെടിവെച്ച് കൊല്ലാന്‍ ശ്രമം. പെ‌ഹ‌്‌ലുഖാന്റെ മക്കളായ ഇർഷാദ‌്, ആരിഫ‌് , പ്രധാന സാക്ഷി  അഭിഭാഷകന്‍ എന്നിവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് കാറിലെത്തിയ സംഘം വെടിവെച്ചത്.

ഇവര്‍ കേസുമായി ബന്ധപ്പെട്ട് മൊ‍ഴി നല്‍കാനായി പോകവേയാണ് ആക്രമണമുണ്ടായത്.  ഇവര്‍ സഞ്ചരിച്ച വാഹനത്തെ മറികടന്നെത്തിയ ആക്രമികളുടെ സംഘം വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.  ഡ്രെെവര്‍ പെട്ടന്നു തന്നെ വാഹനം തിരിച്ചു വിട്ടതിനെത്തുടര്‍ന്നാണ് രക്ഷപ്പെട്ടത്.

രാജസ്ഥാനിൽനിന്ന‌് പശുക്കുമായി  ഹരിയാനയിലേക്ക‌് പോകുന്നതിനിടെ കഴിഞ്ഞവർഷമാണ്  പെ‌ഹ‌്‌ലുഖാനെ  ഗോരക്ഷാ സേന  തല്ലിക്കൊന്നത്.  പെ‌ഹ‌്‌ലുഖാന്‍റെ മക്കളായ  ഇർഷാദും ആരിഫും  സംഭവത്തിന്‍റെ ദൃക്സാക്ഷികളാണ്.