“മമ്മൂട്ടി ഗോ ബാക്ക്” അവർ അന്നു പറഞ്ഞു

മമ്മൂട്ടി ഗോ ബാക്ക്” അവർ  അന്നു പറഞ്ഞു. കൈരളി പീപ്പിൾ ടി വിയുടെ ഡോക്ടേ‍ഴസ് അവാർഡ് വേദിയിൽ മമ്മൂട്ടി തന്നെയാണ് ഇക്കഥ പറഞ്ഞത്. വർഷങ്ങൾക്കു മുൻപാണ് ആ സംഭവം നടന്നത്. നായകനായി മലയാള സിനിമയിൽ താൻ സാന്നിധ്യമറിയിച്ചു തുടങ്ങിയ കാലം.

കോ‍ഴിക്കോട് മെഡി്ക്കൽ കോളേജിൽ നടന്ന ഒരു പരിപാടിയിൽ ഉദ്ഘാടകനായി എത്തിയ തനിക്ക് നേരെ പ്രതിഷേധവുമായി പ്രതിപക്ഷ വിദ്യാർഥി സംഘടനാപ്രവർത്തകരെത്തി. മമ്മൂട്ടി ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളികളുമായെത്തിയ അവർക്ക് തന്നോടായിരുന്നില്ല പ്രതിഷേധം.

പരിപാടി സംഘടിപ്പിച്ച എതിർ വിദ്യാർഥി യൂണിയനോടുള്ള പ്രതിഷേധസൂചകമായിട്ടായിരുന്നു ആ ഗോ ബാക്ക് വിളി . അന്നത്തെ മെഡിക്കൽ കോളേജിലെ പതിവു പരിപാടിയായായിരുന്നു അത്. ഒരു വിദ്യാർഥി യൂണിയൻ പരിപാടി നടത്തിയാലും എതിർ യൂണിയൻകാർ അത് കുളമാക്കും.

അതിന്‍റെ ഭാഗമായിട്ടായിരുന്നു തനിക്കെതിരെയുള്ള പ്രതിഷേധവും. അന്ന് പ്രതിഷേധവുമായെത്തിയ മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് അദ്ദേഹം ഒരുപദേശവും കൊടുത്തു. അത് ഇങ്ങനെയായിരുന്നു. നിങ്ങൾ എന്നോട് ഗോ ബാക്ക് പറഞ്ഞോളൂ പക്ഷേ ഭാവിയിൽ നിങ്ങളുടെ മുന്നിലേക്ക് വരുന്ന രോഗികളോട് ഗോ ബാക്ക് പറയരുതെന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here