ബാലഭാസ്കറിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി; എയിംസില്‍ നിന്ന് ന്യൂറോ സര്‍‌ജൻ ഉടൻ എത്തിയേക്കും

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍ത്സയില്‍ കഴിയുന്ന വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്‍റെ ആരോഗ്യ നിലയില്‍ ആ‍ശാവഹമായ പുരോഗതി. ബാലഭാസകറിന് ശനിയാഴ്ച ബോധം തെളിഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

എന്നാല്‍ പൂര്‍ണ്ണമായും അദ്ദേഹം ബോധാവസ്ഥയിലേക്ക് എത്തിയിട്ടില്ല. ബാലഭാസ്കറിനെ ചികിത്സിക്കാന്‍ എയിംസില്‍ നിന്ന് ന്യൂറോ സര്‍‌ജൻ ഉടൻ എത്തിയേക്കും.

ചൊവ്വാഴ്ച പുലർച്ചെ 4:30 യോടെയാണ് ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ തിരവനന്തപുരം പള്ളിപ്പുറം താമരക്കുളത്തിന് സമീപം മരത്തിലിടിച്ച് തകർന്നത്. അപകടത്തിൽ മകൾ തേജസ്വിനി ബാല മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here