തൈക്കാട് സർക്കാർ ആശുപത്രിക്കുള്ളിൽ അനധികൃതമായി രക്തപരിശോധന നടത്തിയതിന് പൊലീസ് കേസെടുത്തു.ഒരു ഡോക്ടർക്കെതിരെയും ലാബ് ജീവനക്കാർക്കെതിരെയുമാണ് കേസെടുത്തത്.
ഇതിനിടെ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാബിന്‍റെ തിരുവനന്തപുരത്തെ ഒാഫീസ് കണ്ടെത്താൻ അന്വേഷിച്ചിറങ്ങിയ പിപ്പിൾ ടിവി സംഘം കണ്ടത് ഞെട്ടിക്കുന്നകാഴ്ച.
രണ്ട് ദിവസം മുമ്പാണ് തൈക്കാട് സർക്കാർ ആശുപത്രിക്കുള്ളിൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആന്‍റേഴ്സണ്‍ ഡയഗ്നോസ്റ്റിക് ലാബ് എന്ന പേരിൽ അനധികൃതമായി രക്തപരിശോധന നടത്തുന്ന വാർത്ത പുറത്ത് വിട്ടത്.
വാർത്ത പുറത്ത് വന്ന് നിമിഷങ്ങൾക്കകം ആരോഗ്യ വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.തുടർന്ന് മന്ത്രിയുടെ നിർദ്ദേശപ്രകാരം അഡീഷ്ണൽ ആരോഗ്യവകപ്പ് ഡയറക്ടർ ആശുപത്രിയിലെത്തി അന്വേഷണവും ആരംഭിച്ചു.
ഇതിനു പുറമെയാണ് പരിശോധനാ ഫലം തെറ്റായി ലഭിച്ച മഹേഷിന്‍റെ പരാതിയിന്മേൽ തമ്പാനൂർ പൊലീസ് കേസെടുത്തത്.ആശുപത്രിയിലെ ഒരു ഡോക്ടർക്കെതിരേയും മൂന്ന് ലാബ് ജീവനക്കാർക്കെതിരേയുമാണ് കേസ്.
ഇതിനിടെ ആന്‍റേഴ്സണ്‍ ഡയഗ്നോസ്റ്റിക് എന്ന സ്ഥാപനത്തെ കുറിച്ച് അവരുടെ വെബ്സെെറ്റില്‍ താൽക്കാലികമായി അടച്ചിട്ടിരിക്കുന്നതായാണ് ലഭിക്കുന്നവിവരം.
ഇവരുടെ സൈറ്റിൽ പരസ്യപെടുത്തിയിരിക്കുന്ന തിരുവനന്തപുരം നീറമൻകര എന്ന വിലാസം അന്വേഷിച്ചപ്പോള്‍അങ്ങനൊരു സ്ഥാപനമില്ലെന്നും കണ്ടെത്തല്‍.
ഒടുവിൽ ആശുപത്രിക്ക് പിന്നിലെ ഒറ്റമുറികെട്ടിടത്തിലാണ് ഞങ്ങൾ എത്തിയത്.അവിടെ നിന്നും ലഭിച്ച വിവരവും ഞെട്ടിക്കുന്നതാണ്. ലാബിന് വേണ്ട സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു കടമുറിയിലാണ് ആന്‍റേഴ്സണ്‍ ഡയഗ്നോസ്റ്റിക് ലാബിന്‍റെ തിരുവനന്തപുരം ശാഖ പ്രവർത്തിക്കുന്നത്. ഇവിടെ നടക്കുന്നത് വന്‍ തട്ടിപ്പാണെന്നാണ് കടയുടമകളുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
Get real time update about this post categories directly on your device, subscribe now.