‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെ കണ്ടു പൊട്ടിക്കരഞ്ഞ് ഹണി റോസും പ്രേക്ഷകരും

കലാഭവന്‍ മണിയുടെ ജീവിതത്തിന്റെ ജനനം മുതല്‍ മരണം വരെയുള്ള സംഭവങ്ങള്‍ കോര്‍ത്തിണക്കി വിനയന്‍ സംവിധാനം ചെയ്ത ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ നിരൂപക പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു.

തിരുവനന്തപുരം, തൃശൂര്‍ തുടങ്ങിയ പ്രദര്‍ശന ശാലകളില്‍ സ്‌പെഷ്യല്‍ ഷോ നടത്തുകയുണ്ടായി. മണിയോടുള്ള പ്രേക്ഷകരുടെ അതിയായ ഇഷ്ടം തന്നെയാണ് ചിത്രത്തിന് തിയേറ്ററുകളില്‍ കിട്ടുന്ന മികച്ച വരവേല്‍പ്പ്. ഭൂരിഭാഗം തിയേറ്ററുകളിളും മികച്ച കളക്ഷന്‍ ഈ ചാലക്കുടിക്കാരന്‍ ചങ്ങാതി നേടുന്നുണ്ട്.

നായകനായുള്ള രാജാമണി(സെന്തില്‍ കൃഷ്ണ)യുടെ വെള്ളിത്തിര അരങ്ങേറ്റം പാഴകില്ല എന്നു തന്നെ പറയാം അത്ര തന്നെ തന്‍മയത്തത്തോടെ രാജാമണിയെന്ന കഥാപാത്രത്തെ രാജാമണി അവതരിപ്പിച്ചിരിക്കുന്നു.

ചിത്രം കണ്ടിറങ്ങിയവര്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് തിയേറ്ററുകളില്‍ നിന്നും യാത്രയാകുന്നത്. ക്ലൈമാക്‌സ് രംഗങ്ങള്‍ പ്രേക്ഷകരുടെ മനസ്സും കണ്ണും നിറച്ചു. പൊട്ടി കരഞ്ഞു കൊണ്ടാണ് ചിത്രത്തിലെ നടിയായ ഹണി റോസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

അഭിപ്രായം ചോദിക്കാന്‍ വന്ന മാധ്യമ പ്രവര്‍ത്തകരോടും പ്രേക്ഷകരെയും നിറ കണ്ണുകളോടെയാണ് ഹണി അഭിമുഖികരിച്ചത്. സിനിമ എഡിറ്റിംഗ് സമയത്ത് കാണാന്‍ കഴിഞ്ഞില്ലെന്നും തിയേറ്ററില്‍ കണ്ടപ്പോള്‍ ഇനി മണി ചേട്ടന്‍ ഇല്ലല്ലോ എന്നോര്‍ത്ത് മനസ് വിഷമിച്ചാണ് ഹണി പൊട്ടി കരഞ്ഞത്. മണി ചേട്ടനൊപ്പം ഒരു സിനിമയില്‍ പോലും ഒന്നിച്ചഭിനയിക്കാന്‍ ഭാഗ്യം കിട്ടാഞ്ഞതിലും ഹണി റോസ് ഘേതം പ്രകടിപ്പിച്ചു.

സിനിമയെ വെല്ലുന്ന ജീവിതമാണ് മലയാളികളുടെ പ്രിയപ്പെട്ട കലാഭവന്‍ മണിയുടെ ജീവിതം. നിറഞ്ഞ ചിരിയും ഉള്ളിലെ നന്മയെയും ഓരോ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ആ ചിരി മാഞ്ഞ് രണ്ട് വര്‍ഷം തികയുമ്പോളാണ് കലാഭവന്‍ മണിയുടെ ഗുരു വിനയന്‍ ശിഷ്യന് ആദരവായി ചാലക്കുടിക്കാരന്‍ ചങ്ങാതി ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here