സിപിഐഎം കുണ്ടറ, പേരയം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്കു വേണ്ടി ഭവന നിർമാണം; ശിലാസ്ഥാപനം നിര്‍വഹിച്ചു

സിപിഐ എം കുണ്ടറ, പേരയം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന നിർധന കുടുംബങ്ങൾക്കുള്ള ഭവന നിർമാണത്തിന്റെ ശിലാസ്ഥാപനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ.ബേബിയും കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവനും ചേർന്ന് നിർവഹിച്ചു.9 വീടുകളാണ് നിർമ്മിക്കുന്നത് 1000 പേർക്കുള്ള സ്വാന്തന പരിചരണ പദ്ധതിയും നടപ്പിലാക്കും.

സിപിഐഎം കുണ്ടറ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലോക്കൽ കമ്മിറ്റികൾ 9 വീടുകൾ നിർമ്മിക്കുന്നത്. കുണ്ടറ, പേരയം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന നിർധന കുടുംബങ്ങൾക്കുള്ള ഭവന നിർമാണത്തിന്റെ ശിലാസ്ഥാപനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവനും ചേർന്ന് നിർവഹിച്ചു.

ബോഫേഴ്സ് ഇടപാടിൽ കോൺഗ്രസിനേറ്റ തിരിച്ചടി തന്നെയാകും റഫേലിൽ ബിജെപിക്കും ഉണ്ടാകുക എന്നും എം.എ ബേബി പറഞ്ഞു. ബോഫേഴ്സ് അഴിമതിയെത്തുടർന്ന് 1989ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജീവ്ഗാന്ധി.

പ്രളയത്തിൽ എല്ലാം പിടിവിട്ടതിനെ നിയന്ത്രണത്തിൽ കൊണ്ടുവന്നത് സംസ്ഥാന സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളും മത്സ്യത്തൊഴിലാളികളും സൈന്യവും ചേർന്നാണ്.

പ്രവൃത്തിയാണ് പ്രാർഥനയെന്ന് തെളിയിച്ചു. എല്ലാവരും ചേർന്നു നടത്തിയ കൂട്ട പ്രാർഥനയാണ് പ്രളയത്തിൽ സഹജീവികളെ രക്ഷിക്കാൻ നാടൊന്നാകെ നടത്തിയത്. ഈ പ്രവൃത്തിപോലെയാണ് സിപിഐ എം നേതൃത്വത്തിൽ നടക്കുന്ന ഭവന നിർമാണമെന്നും എം എ ബേബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News