ഈ താരാരാധന വിചിത്രവും ഭീതിജനകവും; ശരീരത്തില്‍ കമ്പി തുളച്ച് ജെസിബിയില്‍ തൂങ്ങി കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്ന വീഡിയോ വൈറല്‍

തമിഴ്‌നാട്ടിലെ ഒരു ചിമ്പു ആരാധകന്റെ വിചിത്രവും ഭീതിജനകവുമായ താരാരാധനയുടെ വീഡിയോ വൈറലാകുന്നു.

മണിരത്‌നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. സ്വന്തം ശരീരത്തില്‍ കമ്പി തുളച്ച് ജെസിബിയില്‍ തൂങ്ങി കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയാണ് ഇയാള്‍ ചിമ്പുവിനോടുള്ള ആരാധന പ്രകടിപ്പിച്ചത്.

അന്ധമായ ഇത്തരം ആരാധനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. യുവാവിനെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News